കെടിഡിസി പായസമേളയും ഓണസദ്യയും സംഘടിപ്പിക്കും

പാലക്കാട്
ഓണാഘോഷത്തോടനുബന്ധിച്ച് കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപറേഷൻ നേതൃത്വത്തിൽ പായസമേളയും ഓണസദ്യയും ഒരുക്കുന്നു. മേള തിങ്കൾ പകൽ 12ന് മന്ത്രി എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. മണ്ണാർക്കാട് കുടു ബിൽഡിങ്ങിനുമുൻവശത്തെ പ്രത്യേക സ്റ്റാൾ, ആര്യമ്പാവ് കെടിഡിസി, മണ്ണാർക്കാട് ആഹാർ റെസ്റ്റോറന്റ് എന്നിവിടങ്ങളിലാണ് പായസ കൗണ്ടറുകൾ പ്രവർത്തിക്കുക. ഇവിടെയാണ് ഓണസദ്യയും ലഭിക്കുന്നത്. പാലട, അടപ്രഥമൻ, പരിപ്പ്, ഗോതമ്പ്, ചക്ക, പൈനാപ്പിൾ, കാരറ്റ്, നേന്ത്രപ്പഴം, മാമ്പഴം, മത്തൻ തുടങ്ങി പത്തിലധികം വ്യത്യസ്തയിനം പായസങ്ങളും ബോളി- പായസം കോമ്പോയും മേളയിൽ ലഭ്യമാകും. മൈക്രോവേവ് സേഫ് കണ്ടെയ്‌നറുകളിലാണ് പായസം പാഴ്‌സൽ നൽകുന്നത്. 24 മുതൽ 26 വരെ പകൽ 12 മുതൽ 2.30 വരെയാണ് ഓണസദ്യ ലഭിക്കുക. ഇരുന്ന് കഴിക്കാനും പാഴ്‌സലായും സദ്യ ലഭിക്കും. മുൻകൂർ ബുക്കിങ് സൗകര്യം ഉണ്ട്. ഫോൺ: 04924 –236404, 9400008683.










0 comments