ടെക്‌നോപാർക്കിലെ നോൺ-ഐടി ജീവനക്കാർക്ക് ഓണസമ്മാനവുമായി പ്രതിധ്വനി

തിരുവനന്തപുരം: ഈ വർഷവും ടെക്നോപാർക്കിലെ നോൺ-ഐടി ജീവനക്കാർക്ക് 5 കിലോ അരിയുടെ പാക്കറ്റുകൾ ഓണസമ്മാനമായി നൽകാൻ പ്രതിധ്വനി. ഇതിനായി ഈ വർഷവും അരി ശേഖരണം നടത്തുന്നുണ്ട് . ടെക്‌നോപാർക്കിലെ വിവിധ കെട്ടിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കളക്ഷൻ ബോക്‌സുകളിൽ കുറഞ്ഞത് അഞ്ച് കിലോ അരിയുടെ പാക്കറ്റുകൾ നിക്ഷേപിക്കാം.
അഞ്ച് കിലോ അരി പാക്കറ്റിന്റെ വിലയായ 330 രൂപ സംഭാവനയായും നൽകാം. സംഭാവന നൽകാൻ താൽപര്യമുള്ളവർ വിശാഖ് ഹരി (8129496688), രോഹിത് കെ (8943802456) എന്നിവരുടെ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
ടെക്‌നോപാർക്കിൽ ആയിരത്തിലധികം നോൺ-ഐടി ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. ഇവരുടെയും കുടുംബങ്ങളുടെയും ഓണാഘോഷത്തിൽ പങ്കുചേരുന്നതിന്റെ ഭാഗമായാണ് പ്രതിധ്വനി അരി ശേഖരണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കഴിയുന്നവർ കുറഞ്ഞത് രണ്ടോ മൂന്നോ അരി പാക്കറ്റുകൾ വീതം സംഭാവന ചെയ്ത് പദ്ധതിയുടെ ഭാഗമാകണമെന്ന് പ്രതിധ്വനി പ്രവർത്തകർ അഭ്യർഥിച്ചു.









0 comments