ad
Deshabhimani

ഗാലെ ടെസ്റ്റ്: പടിക്കൽ 167 റൺസുമായി തിളങ്ങി; രണ്ടാം ദിനം ഇന്ത്യ ഇന്ത്യ മികച്ച നിലയിൽ

IND VS SL TEST
വെബ് ഡെസ്ക്

Published on Aug 16, 2026, 07:31 PM | 1 min read

ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 460 റൺസ് നേടി. ആദ്യ ദിനം 288/2 എന്ന നിലയിൽ കളി അവസാനിപ്പിച്ച ഇന്ത്യ രണ്ടാം ദിനത്തിൽ 172 റൺസ് കൂടി കൂട്ടിച്ചേർത്തു.


ഇന്ത്യയ്ക്കായി ദേവ്ദത്ത് പടിക്കൽ മികച്ച പ്രകടനം പുറത്തെടുത്തു. 230 പന്തിൽ 15 ഫോറും ഒരു സിക്സും ഉൾപ്പെടെ 167 റൺസെടുത്ത പടിക്കലാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 175 പന്തിൽ 82 റൺസെടുത്ത കെഎൽ രാഹുലും നിർണായക സംഭാവന നൽകി.


ധ്രുവ് ജുറേൽ 51 റൺസും റിഷഭ് പന്ത് 39 റൺസും യശസ്വി ജയ്സ്വാൾ 32 റൺസും നേടി. മനവ് സുതാർ 24 റൺസെടുത്തപ്പോൾ രവീന്ദ്ര ജഡേജ 13 റൺസിന് പുറത്തായി. കുൽദീപ് യാദവ് 12 റൺസുമായും, പ്രസിദ്ധ് കൃഷ്ണ ഒരു റൺസുമായും ക്രീസിലുണ്ട്.


ശ്രീലങ്കയ്ക്കായി പ്രഭാത് ജയസൂര്യ നാല് വിക്കറ്റും കേശര നുവാന്ത മൂന്ന് വിക്കറ്റും വീഴ്ത്തി തിളങ്ങി



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home