കാഴ്‌ച്ചയ്‌ക്കപ്പുറം "രംഗോത്സവം'

പാലക്കാട്
കാണികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും പാലക്കാട് ടാപ് നാടകവേദിയുടെ "രംഗോത്സവം'. സാമൂഹിക പ്രതിബദ്ധതയും ചരിത്രവും പങ്കുവച്ച 10 മിനിറ്റ് ദൈർഘ്യമുള്ള 22 നാടകങ്ങൾ അരങ്ങിലെത്തിയപ്പോൾ കാഴ്‌ചയുടെ നവ്യാനുഭവം. ബേബി ഗിരിജ സംവിധാനം ചെയ്ത പകൽപ്പൂരം, ബീന ഗോവിന്ദിന്റെ അമ്മ കൊയ്യുന്നു, പ്രമീള ശശിധരന്റെ ഒറ്റമൂലി, ഡോ. പി സി ഏലിയാമ്മയുടെ പ്രണയ മർമരം, എം പത്മിനിയുടെ സമസ്യകൾ, അംബിക മുണ്ടൂരിന്റെ ബൈ മൈ സെൽഫ്, എം അഞ്ജലിയുടെ പൂവാകും മുമ്പേ, ജയശ്രീ മഠത്തിലിന്റെ പത്തിനികടവുൾ, പ്രേമചന്ദ്രികയുടെ രൂപമാറ്റം, അഖിൽ ആനന്ദിന്റെ ബോംബ്, രാധാകൃഷ്ണൻ പള്ളത്തിന്റെ പാൽ ലാട്ട് ഫ്രം 1920 ടു 1926, അശോകൻ രാജീവന്റെ അപരിചിത്രം, ദിപം സുരേഷിന്റെ അരമനുഷ്യർ, രാജൻ പനംതൊടിയുടെ കടമയോളം കടപ്പാടും, നന്ദു പിഷാരടിയുടെ ഊരാംകുടുക്ക്, സുനിൽ തിരുനെല്ലായിയുടെ ചൊവ്വാദോഷം, സന്തോഷ് പുതുപ്പറമ്പിലിന്റെ സമാസമം, പി വി സഹദേവന്റെ പുലി തേവർ, രഘു സീതാറാമിന്റെ വേരുകളും ശാഖകളും, ഫാദിൽ പെരുമാട്ടിയുടെ യാത്ര, എസ് അരുൺകുമാറിന്റെ പഴയൊരു ചങ്ങാതി, മിഷ ഹാസന്റെ ചിന്ത എന്നിവയാണ് അരങ്ങുണർത്തിയ നാടകങ്ങൾ. 238 അഭിനേതാക്കൾ വിവിധ നാടകങ്ങളിലായി രംഗത്തെത്തി. പാലക്കാട് ചെമ്പൈ സ്‌മാരക സംഗീത കോളേജിൽ നടന്ന 51–ാം നാടകോത്സവം ജില്ലയിലെ 51 നാടക പ്രവർത്തകർ ദീപം തെളിച്ചാണ് ഉദ്ഘാടനം ചെയ്തത്. രമേഷ് പിഷാരടി എംഎൽഎ സംവിധായകരെ ആദരിച്ചു. നടൻ രാജേഷ് ഹെബ്ബാർ മുഖ്യാതിഥിയായി. പ്രസിഡന്റ് വി രവീന്ദ്രൻ അധ്യക്ഷനായി. സെക്രട്ടറി എം എസ് ദാസ് മാട്ടുമന്ത, സുരേഷ് കുനിശേരി, ബേബി ഗിരിജ എന്നിവർ സംസാരിച്ചു.









0 comments