Articles

സി വി രാമന്റെ മകനും ജ്യോതി ബസുവും ‘വഷളായ’ 22 പേരും
November 08, 2025ഈ പട്ടികയിൽ പിൽക്കാലത്ത് ഇന്ത്യ കണ്ട പ്രമുഖരായ കമ്യൂണിസ്റ്റ് നേതാക്കളെയും സാംസ്കാരിക പ്രവർത്തകരെയും കാണാം. പത്തൊൻപതാമത്തെ പേര് ധാക്ക ബാദ്യാർ ബസാറിലെ ഡോ. നിശികാന്ത ബോസിന്റെ മകൻ ജ്യോതി ബോസിന്റേതാണ്. കമ്യൂണിസ്റ്റ് പാർടിയുടെ എക്കാലത്തെയും സമുന്നത നേതാക്കളിൽ ഒരാളായ ജ്യോതി ബസു തന്നെ. മറ്റുപേരുകാരിൽ രണ്ടു മലയാളികളുണ്ട്. ഒരാൾ എൻ കെ കൃഷ്ണൻ (രേഖയിൽ എം കല്യാണകൃഷ്ണനായിട്ടുണ്ട്). രണ്ടാമൻ തിരുവല്ല സ്വദേശി കെ ടി ചാണ്ടി. എൻ കെ കൃഷ്ണൻ ലണ്ടനിൽ ഗണിതശാസ്ത്രം പഠിക്കുന്ന കാലത്തുതന്നെ കമ്യൂണിസ്റ്റായി. നാട്ടിലെത്തി സ്വാതന്ത്ര്യ സമരത്തിലും കമ്യൂണിസ്റ്റ് പാർടിയിലും സജീവമായി. പലവട്ടം അറസ്റ്റിലായി. അവിഭക്ത പാർടിയിലും പിന്നീട് സിപിഐയിലും ദേശീയ നേതൃത്വത്തിന്റെ ഭാഗമായി. രാജ്യസഭാംഗമായിരുന്നു. 1992‐ൽ അന്തരിച്ചു. മോഹൻ കുമരമംഗലത്തിന്റെ സഹോദരിയും കമ്യൂണിസ്റ്റ് നേതാവുമായ പാർവതി കൃഷ്ണനായിരുന്നു ഭാര്യ. റിപ്പോർട്ട് തയ്യാറാക്കുമ്പോൾ ലണ്ടനിലായിരുന്ന പാർവതിയെപ്പറ്റിയും ഐബി കുറിപ്പിൽ പരാമർശമുണ്ട്.

അയ്മനത്തെ മുതലകൾ
November 08, 2025"ഗോഡ് ഓഫ് സ്മാൾ തിങ്സി’ൽ മലയാളിയുടെ എക്കാലത്തേയും വലിയ പ്രതീക്ഷയായ തൊഴിൽ തേടിയുള്ള "പുറംവാസത്തെ’ക്കുറിച്ചുള്ള ചിത്രീകരണമുണ്ട്. ബോംബെ‐കൊച്ചിൻ വിമാനം കാത്തുനിൽക്കുന്നവരെക്കുറിച്ചുള്ള പരാമർശത്തിലൂടെയാണ് പുറംവാസ കേരളം നോവലിൽ കടന്നുവരുന്നത്. അതിങ്ങനെയാണ്: ‘എല്ലാത്തരക്കാരുമുണ്ടായിരുന്നു അക്കൂട്ടത്തിൽ. ചെവി കേൾക്കാത്ത അമ്മൂമ്മമാർ, വിരഹവേദനയുമായി ഭാര്യമാർ, കണക്കുകൂട്ടലുകളും പദ്ധതികളൊക്കെയുമായി അമ്മാവൻമാർ, ഓട്ടപ്പാച്ചിലുകളുമായി കുട്ടികൾ, പുനർമൂല്യനിർണയം കാത്ത് പ്രതിശ്രുത വധുക്കൾ, തനിക്കുള്ള സൗദി വിസയും കാത്ത് ടീച്ചറിന്റെ ഭർത്താവ്, ടീച്ചറിന്റെ ഭർത്താവിന്റെ സഹോദരിമാർ തങ്ങൾക്കുള്ള സ്ത്രീധനം മോഹിച്ച്.’ ഇന്ന് കേരളം വിടുന്നവരുടെ എണ്ണം വീണ്ടും വർധിക്കുന്നതായി കണക്കുകൾ പറയുന്നു. ജോലിക്ക് മാത്രമല്ല, പഠിക്കാനും കേരളം വിടുന്നവരുടെ എണ്ണം വർധിക്കുന്നു. യുഎസ്എസ്ആറിൽ നിന്നും വിട്ടുപോന്ന പഴയ സോവിയറ്റുകളിൽ ഇന്നു പോയാൽ "കേരള മെസ്സോ’ടുകൂടി മലയാളി വിദ്യാർഥികൾ മെഡിസിന് (പ്രധാനമായും) പഠിക്കുന്നത് കാണാൻ സാധിക്കും. കേരള മെസ്സ് അവിടെ പഠിക്കുന്ന മലയാളി വിദ്യാർഥികളുടെ എണ്ണപ്പെരുപ്പത്തിന്റെ ഏറ്റവും വലിയ അടയാളമാണ്. ഉക്രൈനിൽ യുദ്ധം വന്നപ്പോൾ മാത്രമാണ് മലയാളി പൊതുസമൂഹത്തിന് അവിടെ എത്രമാത്രം മലയാളി വിദ്യാർഥികൾ പഠിക്കുന്നുണ്ടെന്നതിനെക്കുറിച്ചുള്ള കണക്ക് ലഭിച്ചത്.

എന്റേതല്ലാത്ത ദേശത്തെ ഞാനും എഴുത്തോർമകളും
November 08, 2025കുമ്മായംകൊണ്ട് ഒറ്റക്കട്ടയില് കെട്ടിയ ആ വീടിന്റെ ഭിത്തികള്‍ സിമന്റ് തേക്കുന്നതും, തറ സിമന്റിടുന്നതും ഒരുപാട് കാലത്തിന് ശേഷമാണ് (ഈ വീടിനെപ്പറ്റി ‘ഒറ്റക്കട്ട' എന്ന പേരില്‍ ഞാനൊരു കവിത എഴുതിയിട്ടുണ്ട്). ഇതിനിടയില്‍ വീടിരുന്ന പതിനാറ് സെന്റ് സ്ഥലം കുറേശ്ശെ കാശ് നല്കി നല്കി അച്ഛനും അമ്മയും സ്വന്തം പേരിലാക്കിയിരുന്നു. എന്നിരുന്നാലും ഒരിക്കല്‍ സഹായിച്ച ആ ഈഴവ ജന്മി കുടുംബത്തോടുള്ള വിധേയത്വം കലര്‍ന്ന സാമൂഹ്യബന്ധം, വിഷുദിനത്തില്‍ നെല്ക്കറ്റയുംകൊണ്ട് പോകലും മറ്റുമായി, ആ കുടുംബത്തിലെ കാരണവര്‍ മരിക്കുന്നതുവരെ ഞങ്ങള്‍ തുടര്‍ന്നുപോന്നു. ഇത്തരമൊരു സംഭവകഥയും അതിന്റെ ആവര്‍ത്തിച്ചുള്ള കേള്‍ക്കലും, കാലങ്ങളായി പ്രകടമായും അല്ലാതെയും തുടരുന്ന മാനസിക- ശാരീരിക വിധേയത്വവും ആശ്രിതത്വവും, പുതിയ തലമുറയിലേക്ക് ആത്യന്തികമായി പകരുന്നത് അധികാരമില്ലായ്മയും അധമബോധവും അന്യതാബോധവും ആത്മവിശ്വാസക്കുറവും മറ്റുമാണല്ലോ. ഇതിന്റെയൊക്കെ ഫലമായി സിദ്ധിച്ച വ്യക്തിപരമായ സാമർഥ്യക്കുറവുകൂടി സന്തതസഹചാരിയായതോടെ, മേല്‍ചൊന്ന സാമൂഹ്യാനുഭവങ്ങളുടെ ഭേദപ്പെട്ട ഇരയായി മാറുകയായിരുന്നു ഞാന്‍ എന്നുവേണം കരുതാന്‍.

നോർത്ത് ഈസ്റ്റ് നോട്ട്ബുക്ക് ‐ 18
November 08, 2025പത്തു മിനിറ്റിനകം ഒട്ടലുകൾക്ക് പിന്നിലൂടെ തൊപ്പി വച്ച ഒരു തല ഒഴുകിവരുന്നതു കണ്ടു. വീട്ടുടമസ്ഥൻ വള്ളമടുപ്പിച്ച് കരയ്ക്കിറങ്ങി. അപരിചിതരെ അപ്രതീക്ഷിതമായി കണ്ടതിന്റെ അമ്പരപ്പ് ടെൻസിൻ എന്തോ പറഞ്ഞതോടെ സൗഹാർദമായി മാറി. മലാങ് എന്നാണ് പേരെന്നും കുറച്ചു മാറി കെട്ടിയിരിക്കുന്ന മീൻകെണികൾ പരിശോധിച്ചിട്ടു വരികയാണെന്നും ടെൻസിൻ പരിഭാഷ നടത്തി. ഇവിടെ ഒന്നു രണ്ടാഴ്ച താമസിച്ച ശേഷം ഗ്രാമത്തിലെ വീട്ടിലേക്ക് പോയിവരുമെന്ന് മലാങ് പറഞ്ഞു. ടെൻസിനോട് ഏതോ ഒരു ഗ്രാമത്തിന്റെ പേരും പറഞ്ഞു. അവർ തമ്മിൽ മുമ്പെന്നെങ്കിലും കണ്ടതായി രണ്ടുപേരും ഓർക്കുന്നില്ല. ഇതു പോലെ വളരെ കുറഞ്ഞ ജനസംഖ്യയുള്ള ചെറിയ പ്രദേശങ്ങളിൽ പോലും പരസ്പരം കണ്ടിട്ടില്ലാത്തവർ ഉണ്ടാകാമെന്നത് അതിശയമായി തോന്നി. തിരിച്ചുവരുമ്പോൾ, ദൂരെ മൺചിറയിൽ നിന്നുകൊണ്ട് വെള്ളത്തിൽ കളിക്കുന്ന കുട്ടികളോട് സംസാരിക്കുന്ന ജെയിംസിനെ ദൂരെ കണ്ടു. കയറിയ സ്ഥലത്തു നിന്നു കുറച്ചു മാറിയൊരു തകര വീടിന്റെ മുന്നിലേക്കാണ് ടെൻസിൻ വള്ളമടുപ്പിച്ചത്. അടർന്നുവീണ കുന്നിന്റെ ലംബമായ മുഖം വീടിനുപിന്നിൽ ഉയർന്നു നിൽക്കുന്നുണ്ട്.

എഴുത്തുകാരന് പരിവേഷങ്ങളില്ല
November 01, 2025സദാചാരത്തിന്റെ വേലിക്കെട്ട് സെമിറ്റിക് മതങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള ഒരു പരിപാടിയാണല്ലോ. സദാചാരത്തിന്റെ സ്നേഹവിരുദ്ധതയൊന്നും പഴയകാലത്ത് ഉണ്ടായിരുന്നില്ല എന്നാണ് അനുഭവതലത്തില്‍ ഞാന്‍ മനസ്സിലാക്കിയത്. ഞങ്ങളുടെയൊക്കെ നാട്ടില്‍ എന്റെ അമ്മമ്മയുടെ പ്രായത്തിലുള്ള സ്ത്രീകള്‍ സദാചാരത്തിന്റെ ചട്ടക്കൂടില്‍ ജീവിച്ചവരായിരുന്നില്ല. അവര്‍ക്കൊക്കെ ജീവിതമായിരുന്നു ഏറ്റവും വലിയ പ്രശ്നം. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള വെപ്രാളത്തില്‍ ഇത്തരത്തിലുള്ള സംഗതികള്‍ക്ക് അവരൊട്ടും പ്രാധാന്യം കൊടുത്തിരുന്നില്ല. വിവാഹമൊക്കെ അവര്‍ക്ക് ജീവിതം ഉന്തിക്കൊണ്ട് പോകവെ സംഭവിക്കുന്ന പരിപാടി മാത്രമായിരുന്നു. അത്തരത്തിലുള്ള സ്ത്രീകള്‍ ജീവിച്ചിരുന്ന ഒരു നാടായിരുന്നു എന്റേത്. എന്റെ മാത്രമല്ല, കേരളത്തിലെ ഒട്ടുമിക്ക ദേശങ്ങളിലും അത്തരത്തിലുള്ള ജീവിതപരിസരം ഉണ്ടായിട്ടുണ്ടാകും. അങ്ങനെയുള്ള സ്ത്രീകളുടെ അനുഭവലോകം സ്വാഭാവികമായിട്ടും ‘മരണവംശ’ത്തില്‍ കടന്നുവരുന്നുണ്ട്. കുഞ്ഞമ്മാറും വെള്ളച്ചിയും ജാനകിയുമൊക്കെ ഉണ്ടാവുന്നത് അങ്ങനെയാണ്.

സവർക്കറുടെ തല, ഗോൾവാൾക്കറുടെ തലക്കെട്ട്, ഗോഡ്സേയുടെ പത്രം
November 01, 2025‘‘ഗാന്ധിയുടെയും തിലകന്റെയും ചിത്രവുമായി പത്രങ്ങൾ ഇറങ്ങുന്നില്ലേ? ആ പത്രങ്ങളിൽ വരുന്നതിനൊക്കെ അവർ മറുപടി പറയണോ? എന്റെ പടമുള്ളതുകൊണ്ട് ഒരു പത്രത്തിൽ വരുന്നതിനൊക്കെ ഞാൻ എങ്ങനെ ഉത്തരവാദിയാകും’’‐ വിനായക് ദാമോദർ സവർക്കർ ഈ ചോദ്യം ചോദിച്ചത് ഗാന്ധിവധക്കേസ് വിചാരണ നടന്ന ഡൽഹി ചെങ്കോട്ടയിലെ പ്രത്യേക കോടതിയിലാണ്.

പലസ്തീൻ, നിങ്ങൾ അതിജീവിക്കണം
October 27, 2025ഹിറ്റ്ലറുടെ നാസി ജർമനിക്കു ശേഷം ലോകം കണ്ട ഏറ്റവും ക്രൂരമായ വംശീയ ഉന്മൂലനം നടത്തുന്ന ഇസ്രയേലിന്റെ തലസ്ഥാനമായ ടെൽ അവീവിൽനിന്ന് കേവലം രണ്ടു മണിക്കൂർ ദൂരമേയുള്ളൂ ബെയ്റൂത്തിലേക്ക്. അതിനു തൊട്ടപ്പുറമാണ് ലോകത്തെ ഏറ്റവും വലിയ കോൺസൻട്രേഷൻ ക്യാമ്പായ ഗാസ. ഞങ്ങൾ ബെയ്റൂത്തിൽ പലസ്തീനു വേണ്ടി ശബ്ദമുയർത്തുമ്പോൾ, ഏതാനും മൈലുകൾക്കപ്പുറം ഇസ്രയേൽ നിസ്സഹായരായ മനുഷ്യരെ കൊന്നുതള്ളുകയായിരുന്നു. ഒരു നേരത്തെ ആഹാരത്തിനായി വരിനിന്ന കുഞ്ഞുങ്ങൾക്ക് നേരെയടക്കം വെടിയുതിർക്കുകയായിരുന്നു.

അജ്ഞാതസഞ്ചാരങ്ങൾ അനുഭൂതിവിശേഷങ്ങൾ
October 27, 2025ജനപ്രിയങ്ങളായ എഴുത്തുകളെ ആദരിക്കുന്നതില്‍ പ്രശ്നമുണ്ടെങ്കില്‍ അത് അങ്ങനെ എഴുതുന്നവരുടെ പ്രശ്നമാണോ? ജനപ്രിയ എഴുത്തുകാര്‍ അവാര്‍ഡ് കിട്ടിയാലും അവരുടെ രീതിയില്‍ത്തന്നെയാണ് എഴുതുക. അവാര്‍ഡ് അവരെ മാറ്റുകയില്ല. തന്നെയുമല്ല, അവര്‍ മിക്കവാറും അത്തരം പുരസ്കാരങ്ങളെക്കുറിച്ച് അറിയുകയോ അല്ലെങ്കില്‍ അതിനുവേണ്ടി ആഗ്രഹിക്കുകയോ ചെയ്യുന്നുണ്ടാവില്ല. പുരസ്കാരം കിട്ടിയാല്‍ ജനപ്രിയത കുറയുകയല്ലേ ചെയ്യുക? അവാര്‍ഡ് പടം എന്നാണല്ലോ സാധാരണയുള്ള പരിഹാസം! അതിനാല്‍ പുരസ്കാരം ആരാണ് നിശ്ചയിക്കുന്നത് എന്നതാണ് വിഷയം. അവരുടെ അഭിരുചികള്‍ എന്തൊക്കെയാണ്? അത്തരം അഭിരുചികളാണോ പ്രസ്തുത പുരസ്കാരത്തിനു വേണ്ടത് എന്നതിലേക്കാണ് ചോദ്യങ്ങള്‍ പോകേണ്ടത്. എസ് ഹരീഷ്:- നോവൽ ജനപ്രിയമാകുന്നതോ ധാരാളം വിൽപ്പന നടക്കുന്നതോ കുറ്റമായി തോന്നുന്നില്ല. ഒരു സാഹിത്യശാഖ നിലനിൽക്കണമെങ്കിൽ വൈവിധ്യം വേണം. നോവലിൽ പല ഴോണറുകൾ ഉണ്ടാകട്ടെ. പക്ഷേ നീണ്ടുനിൽക്കുന്ന വായനയും വിൽപ്പനയും നടക്കുന്നത് സാഹിത്യമൂല്യമുള്ള കൃതികൾക്കാണ്. വിൽപ്പനയിൽ റെക്കോഡ് സൃഷ്ടിച്ച മുട്ടത്തുവർക്കിയുടെ ‘ഒരു കുടയും കുഞ്ഞുപെങ്ങളും’ ഇന്നാരും ഓർമിക്കുന്നില്ല. എന്നാൽ ഖസാക്കും രാമരാജബഹദൂറും ഇന്നും വായിക്കപ്പെടുന്നു. ജനപ്രിയസാഹിത്യം കൂടുതലായി ഉണ്ടാകണമെന്നും അതുവഴി പുസ്തകവ്യവസായം ശക്തിപ്പെടണമെന്നുമാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നാൽ ബിസിനസ് മോഡൽ എന്ന നിലയിൽപ്പോലും അധികം കാലം അതിജീവിക്കുന്നത് സാഹിത്യമൂല്യമുള്ള കൃതികളാണെന്ന കാര്യം എല്ലാവരും ഓർമിക്കണം. വലിയ വിൽപ്പന നടക്കുന്നവയുടെ തള്ളിക്കയറ്റത്തിൽ, മുൻതലമുറയെഴുതിയ മികച്ച കൃതികൾ പുസ്തകശാലകളിൽ കിട്ടാനില്ലാതാകുന്നത് സങ്കടകരമാണ്. ഇപ്പോൾ ലഭിക്കുന്ന വലിയ കച്ചവടം മാത്രം ലക്ഷ്യംവയ്ക്കുന്നത് ഭാവിയിലുള്ള കച്ചവടത്തെ ഇല്ലാതാക്കുമെന്ന് പ്രസാധകർ ചിന്തിക്കണം.

അപ്പോക്കലിപ്റ്റിക് ഭീകരതയുടെ ഒത്തനടുവിൽ
October 27, 2025സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ആദ്യമായി ഹംഗറിയിലേക്ക് എത്തിച്ച എഴുത്തുകാരനായിരുന്നു ഇമ്രെ കെർട്ടെസ്. ജർമൻ തടങ്കൽപ്പാളയങ്ങളിൽ നിന്നും മരണ ക്യാമ്പുകളിൽ നിന്നും രക്ഷപ്രാപിച്ച വ്യക്തിയാണ് ഇമ്രെ. അദ്ദേഹത്തിന്റെ കൃതികൾ ഹോളോകോസ്റ്റ്, സ്വേച്ഛാധിപത്യം, വ്യക്തിസ്വാതന്ത്ര്യം എന്നീവക വിഷയങ്ങളാണ് കൈകാര്യം ചെയ്തുപോന്നത്. 2002‐ൽ ഇമ്രെ കെർട്ടെസിന് സമ്മാനം നൽകുമ്പോൾ സ്വീഡിഷ് അക്കാദമി പറഞ്ഞത്, “ചരിത്രത്തിന്റെ ക്രൂരമായ ഏകപക്ഷീയതക്കെതിരെ വ്യക്തിയുടെ ദുർബലമായ അനുഭവത്തെ ഉയർത്തിപ്പിടിക്കുന്ന എഴുത്തിന്”എന്നായിരുന്നു. എന്നാൽ ഇതേ പുരസ്കാരം ഇതേ രാജ്യത്തേക്ക് രണ്ടാം തവണ പ്രവേശിക്കുമ്പോൾ ശരീര രാഷ്ട്രീയവും വ്യക്തിദുരിതവും അരികുകളിൽ മാത്രം അഭിരമിക്കുന്നതായി കാണാം. അരങ്ങിനുനടുവിൽ ധൈഷണികമായ ഒരു പ്രതലം സ്ഥലം കയ്യടക്കുന്നു. അതിഭാവുകത്വം കലർന്ന നാടകീയത വഴിമാറിക്കൊടുത്തത് ദാർശനികതയുടെ പ്രസരണങ്ങൾക്കാണ്. പുത്തൻ ഭാവുകത്വം ഇങ്ങെത്തിക്കഴിഞ്ഞു എന്ന പ്രഖ്യാപനങ്ങളാണ് ലാസ്ലോ ക്രാസ്നഹോർകൈയുടെ കൃതികൾ.

നോർത്ത് ഈസ്റ്റ് നോട്ട്ബുക്ക്‐ 16
October 27, 2025ർലിൻ നാഷണൽ പാർക്കും അതിനുചുറ്റുമുള്ള നിബിഢവനങ്ങളുമാണ് മിസോറാമിലെ ഏറ്റവും മനുഷ്യവാസം കുറഞ്ഞ സ്ഥലങ്ങൾ. ഈ മലകളുടെ തുടർച്ചയാണ് മണിപ്പുരിലെ കുക്കി മലകൾ. നാഷണൽ പാർക്കിലേക്കുള്ള വഴി അടച്ചിരിക്കുകയാണ്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അങ്ങോട്ട് പ്രവേശനം ഇല്ല. സന്ദർശകർ തീരെയില്ലാത്തതുകൊണ്ട്, മുന്നറിയിപ്പില്ലാത്ത ഇത്തരം വിലക്കുകൾ ആരെയും ബാധിക്കാറില്ല. ജന്തുക്കൾക്കും ഇതുതന്നെയാണ് സന്തോഷം. എന്നാൽ എനിക്കിതാണ് മുന്നോട്ടുള്ള വഴി. പാർക്കിലേക്കുള്ള വഴി അടഞ്ഞാൽ എന്റെ ഗതി മുട്ടും. നാവിഗേഷൻ വീണ്ടും വട്ടംകറങ്ങാൻ തുടങ്ങി. ഇന്റർനെറ്റും ഫോണും ഇല്ല. ചോദിക്കാൻ എവിടെയും ആരുമില്ല. ഒരു മണിക്കൂർ മാത്രമാണ് ചാംഫായിൽ നിന്നിങ്ങോട്ടുള്ള ദൂരം. വന്ന വഴി അതുപോലെ തിരിച്ചുപോകുന്നതാണ് ബുദ്ധി എന്നു തോന്നി. പൂയി പറഞ്ഞതുപോലെ വാപ്പാർ എന്ന സ്ഥലത്തുകൂടെ വഴിമാറി വേണം പോകാൻ എന്നാണ് തോന്നുന്നത്. താരതമ്യേന നിരപ്പായ വഴിയുടെ ഇരുവശത്തും വലിയ കാടുകളാണ്. പെട്ടെന്ന് ഇടതുവശത്തുനിന്ന്, കറുത്ത നിറവും നീണ്ട വാലുമുള്ള ഒരു ജീവി റോഡിനു കുറുകേ ഓടി മറുഭാഗത്തെ കാട്ടിനുള്ളിലേക്ക് കയറിപ്പോയി. ഒരു നാടൻപട്ടിയുടെ വലുപ്പവും ഉയരം കുറഞ്ഞു നീണ്ടുരുണ്ട ശരീരവും നീളം കുറഞ്ഞ കൈകാലുകളും മേലാകെ കരടിയുടെ പോലെയുള്ള കറുത്ത രോമങ്ങളുമുള്ള ഈ ജീവി പുലിയും കരടിയുമൊന്നുമല്ല എന്നുറപ്പാണ്. ഞാൻ പെട്ടെന്ന് വണ്ടി നിർത്തി അതു കയറിപ്പോയ സ്ഥലം മാത്രം സൂക്ഷിച്ച് നോക്കിയിരുന്നു. തിങ്ങി നിൽക്കുന്ന അടിക്കാടിന്റെ ഇടയിൽ കണ്ട ഒരു പച്ചില തുരങ്കം വഴിയാണ് അത് കയറിപ്പോയിരിക്കുന്നത്. ഈ ജീവിയുടെ, അല്ലെങ്കിൽ ഇത്തരം പല ജീവികളുടെ സ്ഥിരം സഞ്ചാരപാതയായിരിക്കണം ഇത്. പെട്ടെന്ന് അടിക്കാടുകളുടെ മുകളിൽ ഒരനക്കം കണ്ടു നോക്കിയപ്പോൾ വലിയൊരു മരത്തിന്റെ താഴത്തെ ശിഖരത്തിലെ ഇലകൾക്കിടയിലൂടെ എന്നെ മാത്രം നോക്കിയിരിക്കുന്ന ഒരു മുഖം കണ്ടു. വഴിയിൽ കണ്ട വലുപ്പം മരത്തിൽ കാണുമ്പോൾ തോന്നുന്നില്ല.

വിക്ടോറിയയിൽ അവർ നയിച്ചത് ആദ്യ വിദ്യാർഥിസമരമോ?
October 27, 2025‘എന്നാൽ പാലക്കാട്ടെ കാര്യങ്ങൾ അത്ര തൃപ്തികരമാണെന്നു പറയാനാകില്ല. ഹോംറൂൾ ജാഥയിൽ പങ്കെടുത്തതിന് പുറത്താക്കപ്പെട്ട മൂന്നു വിദ്യാർഥികൾ മാപ്പുപറയാൻ തയ്യാറായില്ല. അതാണ് പ്രശ്നത്തിന്റെ തുടക്കകാരണം. ഒറ്റപ്പാലം ഹൈസ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ എം കൃഷ്ണമാചാരിയാണ് ഈ വിദ്യാർഥികളുടെ പ്രേരകശക്തി. പഠിപ്പിക്കുന്ന കുട്ടികളോട് രാഷ്ട്രീയ പ്രസംഗം ചെയ്തതിനു പുറത്താക്കപ്പെട്ടയാളാണ് ഈ ഹെഡ്മാസ്റ്റർ.’

ടി ജെ എ-സും ‘ശ്യാമമാധവ’വും
October 20, 2025ടി ജെ എസിന് എന്റെ ഡൽഹിക്കാലത്തും തുടർന്നിട്ടൊട്ടേറെക്കാലവും എന്നോട് സവിശേഷമായ ഒരു താൽപ്പര്യമുണ്ടായിരുന്നു എന്ന് എനിക്കറിയാം. എന്റെ കവിതയോടും ഉണ്ടായിരുന്നു ആ താൽപ്പര്യം. തന്റെ മകൻ ജീത് തയ്യിലിനെ എനിക്കു പരിചയപ്പെടുത്തിത്തന്നതിനു പിന്നിലുള്ളത് കവിതയോടുള്ള ആ താൽപ്പര്യംകൂടിയാണ്. ബുക്കർ പ്രൈസിനു ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ‘നാർക്കോ പൊലിസ്’ എഴുതിയ സാഹിത്യകാരനാണ് ജീത് തയ്യിൽ. നല്ല ഇംഗ്ലീഷ് കവിയുമാണ് ജീത് തയ്യിൽ

നമ്മളെല്ലാവരും കഥകളാണ്
October 20, 2025എന്റെ കഥകളെല്ലാം വ്യത്യസ്ത ശൈലിയിലാണ് എഴുതാറുള്ളത്. നോവലുകളോരോന്നും ഓരോ ശൈലിയിലാണ് എഴുതപ്പെട്ടത്. ‘ആയുസ്സിന്റെ പുസ്തക'ത്തിന്റെ ശൈലിയല്ല ‘കാമമോഹിത'ത്തിലുള്ളത്. 1994‐ലാണ് ‘കാമമോഹിതം' എഴുതുന്നത്. അതിൽ ഞാനെഴുതിയിട്ടുണ്ട്, പണ്ടു കേട്ട കഥകളെ നമസ്കരിക്കുന്നു എന്ന്. ‘കാമമോഹിതം' എഴുതാൻ വേണ്ടി ഞാൻ കഥാസരിത് സാഗരം വായിച്ചിട്ടില്ല. പക്ഷേ, മനസ്സിലെവിടെയോ അതിന്റെ വിത്തുകൾ കിടക്കുന്നുണ്ട്. അവിടിവിടെയൊക്കെയായി അത് മുളപൊട്ടുന്നു. അതിൽ പരകായപ്രവേശം എന്ന അത്ഭുതവിദ്യ സംഭവിക്കുന്നുണ്ട്. ശങ്കരാചാര്യരുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് ഇങ്ങനെയൊന്ന് പലരും മനസ്സിലാക്കുന്നത്. പക്ഷേ, ശങ്കരാചാര്യർ ജീവിച്ചത് ഈയടുത്ത കാലത്താണല്ലോ.

കരൂരിൽ ഞെരിഞ്ഞമർന്ന അരാഷ്ട്രീയ ആൾക്കൂട്ടം
October 20, 2025ടെക്സ്റ്റൈൽ വ്യവസായത്തിന്റെ നാടായ കരൂരിൽ അപകടത്തിൽപ്പെട്ടവരിൽ നല്ലൊരു ശതമാനംപേരും ഫാക്ടറിയിലെ ജോലികഴിഞ്ഞ് മടങ്ങുംവഴി വിജയ്യെ കാണാൻ ശ്രമിച്ചവരും റോഡിലെ ഗതാഗത തടസ്സം കാരണം നടന്ന് വീട്ടിലേക്ക് മടങ്ങുംവഴി ബ്ലോക്കിൽ കുടുങ്ങിയവരും കൂടിയാണ്. ഈ ഫാക്ടറികളിലെ ജോലിക്കാരിൽ ഏറിയപങ്കും കരാർ തൊഴിലാളികളായ സ്ത്രീകളാണ്. ജോലി കഴിഞ്ഞു മടങ്ങുന്നതിനിടയിൽ അപകടത്തിൽപെട്ടവരിൽ അധികവും സ്ത്രീകളാണെന്നും കാണാം. എല്ലാവരും ചെറിയ വരുമാനംകൊണ്ട് ജീവിതം തള്ളിനീക്കുന്ന സാധാരണക്കാരായ വീട്ടമ്മമാർ. മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്ന രാജാമണിയും പൂങ്കുടിയും ടെക്സ്റ്റൈൽ തൊഴിലാളികളാണ്. ഇരുവരും വൈകുന്നേരം ജോലികഴിഞ്ഞു മടങ്ങുംവഴിയാണ് ഇവിടെ കുടുങ്ങിയത്. റാലി കാരണം കിലോമീറ്ററുകളോളം മണിക്കൂറുകൾ നീണ്ട ഗതാഗതതടസ്സം അനുഭവപ്പെട്ടിരുന്നു. മൂന്ന് കിലോമീറ്ററിലേറെ ദൂരം കാൽനടയായാണ് പൂങ്കുടി അമ്മ ഫാക്ടറിയിൽനിന്നും കരൂരിലെ ദുരന്തഭൂമിയിൽ എത്തിയത്. നെഞ്ചിൽ ചവിട്ടുകൾകൊണ്ട് ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റ് അവർ അവശയായിരുന്നു. ഏക വരുമാനമായ ജോലിയിലേക്ക് എന്ന് മടങ്ങാനാകും എന്ന ആധി ഞങ്ങളോട് പങ്കിടുമ്പോൾ, പൂങ്കുടി അമ്മയുടെ മുഖത്ത് ഒരേസമയം ജീവൻ തിരിച്ചുകിട്ടിയ സന്തോഷവും ജോലി നഷ്ടപ്പെട്ടുപോകുമോ എന്ന ആശങ്കയും...

നോർത്ത് ഈസ്റ്റ് നോട്ട്ബുക്ക് -15
October 18, 2025രാവിലെ ചാംഫായിൽനിന്ന് പൂയിയുടെ വലിയമ്മയെക്കൂട്ടി ഇറങ്ങിയപ്പോൾ അൽപ്പം വൈകി. പൂയിയുടെ വലിയമ്മയ്ക്ക് പോകേണ്ടത് ഡിൽകോൺ എന്ന സ്ഥലത്തേക്കാണ്. പൂയി പറഞ്ഞതുപോലെ വാങ്ചിയയിലേക്ക് പോകുന്ന വഴിയിലല്ല ഡിൽകോൺ. അങ്ങനെയും പോകാം എന്നുമാത്രം. ദൂരം കുറച്ചു കൂടുതലാണ്. പുതിയ സ്ഥലങ്ങൾ കണ്ടുപോകുന്നത് എന്തായാലും നല്ലതാണ്. വലിയമ്മയുടെ പേര് ഛാരി എന്നാണ്. ഛാരിവല്യമ്മ ഗൗരവത്തിൽ പിൻസീറ്റിലിരുന്നു. നാലഞ്ച് കിലോമീറ്റർ പോയപ്പോൾ ഒരു വരി കടകൾ കണ്ട് വണ്ടി നിർത്താനവർ ആവശ്യപ്പെട്ടു. കടകളിലെല്ലാം വിൽക്കാൻ വച്ചിരിക്കുന്നത് ഫലവർഗങ്ങൾ മാത്രമാണ്. അടുത്ത ഗ്രാമത്തിലെ സ്ത്രീകളാണ് കടക്കാരെല്ലാം. വീട്ടിലെ കുട്ടികൾക്കായി ഛാരിവല്യമ്മ കുറച്ച് പഴം വാങ്ങി കൈയിൽ വച്ചു. വെളുത്ത പൂമരങ്ങൾ ഇവിടെയും ധാരാളം കണ്ടു. ഈ മരത്തിന്റെ പേരെന്താണെന്നു ചോദിച്ചപ്പോൾ പൂയി സംശയിച്ചു വലിയമ്മയെ നോക്കി. വൗബേ എന്നു ഛാരിവല്യമ്മ പറഞ്ഞു. ഉടൻ തന്നെ പൂയി എന്റെ നേരെ തിരിഞ്ഞ് വൗബേ, വൗബേ എന്ന് ഉറപ്പിച്ചു പറഞ്ഞു.







