പ്രതികൂല കാലാവസ്ഥയെ തുടർന്ന് പിഎസ്സി മാറ്റിവച്ച ആഗസ്ത് 4, 5, 6, 10 തീയതികളിലെ ഓൺലൈൻ ഒഎംആർ പരീക്ഷകൾ യഥാക്രമം നവംബർ 3, 4, 5, 6 തീയതികളിൽ നടത്തും. പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസിൽ അസിസ്റ്റന്റ് ജയിലർ ഗ്രേഡ് 1 സൂപ്രണ്ട്, സബ് ജയിൽ സൂപ്പർവൈസർ, ഓപ്പൺ പ്രിസൺ തസ്തികകളിലേക്ക് സെപ്തംബർ 14ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ നവംബർ 11-ലേക്കും സെപ്തംബർ 28-ലെ എക്സൈസ് വകുപ്പിലെ എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) തസ്തികയിലേക്കുള്ള മുഖ്യപരീക്ഷ നവംബർ 17ലേക്കും മാറ്റി.