ad
Deshabhimani

പിഎസ്‍സി: കായികക്ഷമതാ പരീക്ഷയും അഭിമുഖവും

Kerala PSC
വെബ് ഡെസ്ക്

Published on Sep 13, 2026, 03:15 PM | 2 min read

കായികക്ഷമതാ പരീക്ഷ


പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (കാറ്റഗറി നമ്പർ 420/2025) തസ്തികയിലേക്ക് സെപ്തംബർ 15, 16, 17, 18, 22 തീയതികളിൽ രാവിലെ 5.30ന് പാലക്കാട് ജില്ലയിലെ മുട്ടിക്കുളങ്ങര കെഎപി രണ്ടാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ വച്ച് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. ഉദ്യോഗാർഥികൾ ഗസറ്റ് വിജ്ഞാപനത്തിലെ മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ സഹിതം ഹാജരാകണം.


അഭിമുഖം


സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ഇൻ ടെയ്ലറിങ് ആൻഡ് ഗാർമെന്റ് മേക്കിങ് ട്രെയിനിങ് സെന്റർ (കാറ്റഗറി നമ്പർ 322/2024) തസ്തികയിലേക്ക് സെപ്തംബർ 16 നും ജൂനിയർ ഇൻസ്ട്രക്ടർ ഇൻ ടെയ്ലറിങ് ആൻഡ് ഗാർമെന്റ് മേക്കിങ് ട്രെയിനിങ് സെന്റർ (കാറ്റഗറി നമ്പർ 687/2023) തസ്തികയിലേക്ക് (ഒന്നാംഘട്ടം) സെപ്തംബർ 16, 17 തീയതികളിലും പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജിആർ7 വിഭാഗവുമായി ബന്ധപ്പെടണം (0471 2546441).


ആർക്കിയോളജി വകുപ്പിൽ ഡിസൈനർ (കാറ്റഗറി നമ്പർ 270/2025) തസ്തികയിലേക്ക് സെപ്തംബർ 18, 25 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജിആർ 4ബി വിഭാഗവുമായി ബന്ധപ്പെടണം (0471 2546418).


തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (മലയാളം മാധ്യമം) (എൻസിഎ പട്ടികജാതി) (കാറ്റഗറി നമ്പർ 239/2025), എൽപി സ്കൂൾ ടീച്ചർ (തമിഴ് മാധ്യമം) (കാറ്റഗറി നമ്പർ 625/2025) തസ്തികകളിലേക്ക് സെപ്തംബർ 23, 24 തീയതികളിലും എൽപി സ്കൂൾ ടീച്ചർ (തമിഴ് മാധ്യമം) (എൻസിഎ മുസ്ലീം) (കാറ്റഗറി നമ്പർ 591/2025) തസ്തികയിലേക്ക് സെപ്തംബർ 25 നും പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും.


സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് വകുപ്പിൽ സൂപ്രണ്ട് ഓഫ് സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് (കാറ്റഗറി നമ്പർ 708/2025) തസ്തികയിലേക്ക് സെപ്തംബർ 22 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.


ഒഎംആർ പരീക്ഷ


സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ മേസണറി (കാറ്റഗറി നമ്പർ 885/2025) തസ്തികയിലേക്ക് സെപ്തംബർ 23 ന് രാവിലെ 7 മുതൽ 8.50 വരെ ഒഎംആർ പരീക്ഷ നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home