ad
Deshabhimani

ഏഷ്യൻ ഗെയിംസിനായി പ്രണതി നായക് ഒരുങ്ങുന്നു; മെഡൽ പ്രതീക്ഷയോടെ നഗോയയിലേക്ക്

Pranathi Naayk

പ്രണതി നായക്

വെബ് ഡെസ്ക്

Published on Sep 13, 2026, 03:20 PM | 1 min read

കൊൽക്കത്ത : ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഏക ജിംനാസ്റ്റിക്സ് പ്രതിനിധിയായി നഗോയയിലേക്ക് പറക്കാൻ ഒരുങ്ങി പ്രണതി നായക്. വോൾട്ട് ഇനത്തിൽ മാത്രമാണ് 31കാരിയായ താരം മത്സരിക്കുന്നത്. തുടർച്ചയായ രണ്ടാം തവണയാണ് പ്രണതി ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.


കോമൺവെൽത്ത് ഗെയിംസ് യോഗ്യതാ റൗണ്ടിൽ റൺവേയിലെ ഓട്ടത്തിന് വേഗം കുറഞ്ഞതാണ് പ്രണതിക്ക് തിരിച്ചടിയായത്. ഇതോടെ ഫൈനൽ പ്രവേശനം നഷ്ടമാവുകയായിരുന്നു. കാലിനെ ബാധിച്ച പരിക്കായിരുന്നു വില്ലൻ. എന്നാൽ മത്സരത്തിന് ശേഷം നൽകിയ മൂന്നാഴ്ചത്തെ പൂർണ വിശ്രമത്തോടെ പരുക്ക് 95 ശതമാനത്തോളം ഭേദമായതായി പരിശീലകൻ അശോക് മിശ്ര വ്യക്തമാക്കി. സ്പോർട്സ് സൈക്കോളജിസ്റ്റുകളുടെ സഹായത്തോടെ താരം മികച്ച മാനസിക കരുത്തും വീണ്ടെടുത്തിട്ടുണ്ട്.


2021ലെ ടോക്കിയോ ഒളിമ്പിക്സിന് ശേഷം കളി നിർത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്ന പ്രണതി പിന്നീട് നടത്തിയ തിരിച്ചുവരവ് ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. രണ്ട് ഏഷ്യൻ ചാമ്പ്യൻഷിപ്പ് മെഡലുകൾ, രണ്ടു വേൾഡ് കപ്പ് മെഡലുകൾ, ഒരു വേൾഡ് ചലഞ്ച് കപ്പ് മെഡൽ എന്നിവയാണ് അതിനുശേഷം താരം നേടിയത്. ചൈന, ജപ്പാൻ, കൊറിയൻ രാജ്യങ്ങൾ എന്നിവരിൽ നിന്ന് കടുത്ത വെല്ലുവിളിയാണ് താരത്തെ കാത്തിരിക്കുന്നത്.


ശരീരത്തിന്റെ ആഘാതം കുറയ്ക്കാൻ ഫോം പിറ്റുകളിലാണ് പ്രധാന പരിശീലനം നടത്തിയത്. രണ്ട് 360ഡിഗ്രി ട്വിസ്റ്റ് വോൾട്ടുകൾ കൃത്യതയോടെയും പിഴവുകളില്ലാത്ത ലാൻഡിംഗോടെയും പൂർത്തിയാക്കിയാൽ ഫൈനൽ പ്രവേശനം ഉറപ്പാക്കാമെന്ന ആത്മവിശ്വാസത്തിലാണ് കോച്ചും പ്രണതിയും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home