എഐ മോഡലുകള്‍ വികസിപ്പിക്കുന്നതിന്‍റെ വേഗത കുറയ്ക്കണമെന്ന് ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെ

ന്യൂയോർക്ക് : എഐ മോഡലുകളുടെ വികസന വേഗത കുറയ്ക്കണമെന്ന് പ്രമുഖ എഐ കമ്പനിയായ ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെ. എഐ വികസനവുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ചും ഡാരിയോ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
നിർമിത ബുദ്ധി സാങ്കതികവിദ്യയുടെ ദുരുപയോഗം സംബന്ധിച്ച് ആശങ്കകളുയരുന്ന സാഹചര്യത്തിലാണ് ഡാരിയോയുടെ പരാമർശം. എഐ വികസനം നിർത്തണമെന്നല്ല താൻ ആവശ്യപ്പെടുന്നതെന്നും ഇതുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് മനസിലാക്കി പരിഹാരം കണ്ടെത്താൻ കമ്പനികൾക്കും സർക്കാരിനും സമയം വേണമെന്നും ഡാരിയോ പറഞ്ഞു. ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാനും ടെസ്ല സിഇഒ ഇലോൺ മസ്കും അമോദിയുടെ അഭിപ്രായത്തോട് യോജിക്കുന്നതായി അറിയിച്ചു.
എഐ വികസനം നിയന്ത്രിക്കുന്നതിനായി മൂന്നു ഘട്ടങ്ങളുള്ള പദ്ധതിയും ഡാരിയോ പങ്കുവെച്ചിരുന്നു. സ്വതന്ത്ര സുരക്ഷാ പരിശോധകരുടെ നിയമനമാണ് അതിൽ പ്രധാനം. മുൻനിര എഐ കമ്പനികൾ എംഇടിആർ പോലുള്ള പുറത്തുനിന്നുള്ള വിദഗ്ധർക്ക് സ്വന്തം ജീവനക്കാരെപ്പോലെ കമ്പനിയിൽ പ്രവർത്തിക്കാനുള്ള അനുമതി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള ഏകോപനം, ആഗോളതലത്തിലുള്ള ഏകോപനം തുടങ്ങിയവയാണ് മുന്നോട്ടുവെച്ചിരിക്കുന്ന മറ്റ് ആവശ്യങ്ങൾ.










0 comments