ad
Deshabhimani

ഖുർആൻ കോഴ്സ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 13, 2026, 03:45 PM | 1 min read

ജിദ്ദ : ഷറഫിയ്യ ഖാലിദ് ബിൻ വലീദിലുള്ള അനസ് ബിൻ മാലിക് സെന്ററിൽ ഖുർആൻ മനപ്പാഠത്തിന് ‘അൽ-ഇത്ഖാൻ’ എന്ന പേരിൽ പുതിയ തഹ്ഫീദുൽ ഖുർആൻ കോഴ്സ് ആരംഭിക്കുന്നു. പ്രഥമ ബാച്ചിലേക്കുള്ള ക്ലാസുകൾ സെപ്തംബർ 12ന്‌ ആരംഭിക്കും. ആഴ-്‌ചയിൽ അഞ്ച് ദിവസങ്ങളിലായി രണ്ട് ബാച്ചുകളായാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്‌.


ഏഴുമുതൽ 13 വയസുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഞായർ മുതൽ വ്യാഴം വരെ രാവിലെ ഏഴ് മുതൽ പകൽ 1.30 വരെ രാവിലത്തെ ബാച്ചും ഏഴുമുതൽ ഏത് പ്രായത്തിലുമുള്ള കുട്ടികൾക്കും പഠനം ആഗ്രഹിക്കുന്ന മുതിർന്നവർക്കുമായി ശനി മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ വൈകിട്ടത്തെ ബാച്ചുമാണ് നടക്കുക.


കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സൗദി ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റുകൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0535618598, 0509299816, 0561562092 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. വാർത്താസമ്മേളനത്തിൽ സെന്റർ പ്രസിഡന്റ് സുനീർ പുളിക്കൽ, ജനറൽ സെക്രട്ടറി ഫൈസൽ വാഴക്കാട്, കോഴ്സ് അക്കാദമിക് മേധാവി മുഹമ്മദ് റഫീഖ് സുല്ലമി, അൽ-ഇത്ഖാൻ പ്രിൻസിപ്പൽ അബ-്‌ദുർറഊഫ് അൽ-ഹികമി, കോഓർഡിനേറ്റർ നൗഫൽ പീടിയേക്കൽ എന്നിവർ പങ്കെടുത്തു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home