പിഎസ്‍സി; വിവിധ തസ്തികകളിൽ അഭിമുഖവും ചുരുക്കപ്പട്ടികയും

അഭിമുഖം
കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിംഗ് ടീച്ചർ (ഹൈസ്കൂൾ) (കാറ്റഗറി നമ്പർ 204/2025) തസ്തികയിലേക്ക് ഒന്നാംഘട്ട അഭിമുഖം ഒക്ടോബർ 8, 9 തീയതികളിലും ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) മലയാളം മാധ്യമം (കാറ്റഗറി നമ്പർ 024/2025 നേരിട്ടുള്ള നിയമനം) തസ്തികയിലേക്ക് മൂന്നാംഘട്ട അഭിമുഖം ഒക്ടോബർ 9 നും പിഎസ്‍സി കാസർകോട് ജില്ലാ ഓഫീസിൽ വച്ച് നടത്തും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ ഇൻ ടെയിലറിംഗ് ആൻഡ് ഗാർമെന്റ് മെയ്കിംഗ് ട്രെയിനിംഗ് സെന്റർ (കാറ്റഗറി നമ്പർ 687/2023) തസ്തികയിലേക്ക് ഒക്ടോബർ 9ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് രണ്ടാംഘട്ട അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജിആർ7 വിഭാഗവുമായി ബന്ധപ്പെടണം (0471 2546441).
വ്യവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഹോസ്പിറ്റൽ ഹൗസ് കീപ്പിംഗ്) (കാറ്റഗറി നമ്പർ 646/2023) തസ്തികയിലേക്ക് ഒക്ടോബർ 9ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജിആർ9 വിഭാഗവുമായി ബന്ധപ്പെടണം (0471 2546446).
കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ അഗ്രികൾച്ചറൽ ഓഫീസർ (കാറ്റഗറി നമ്പർ 389/2025 എസ്‍സിസിസി) തസ്തികയിലേക്ക് ഒക്ടോബർ 9ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജിആർ4ബി വിഭാഗവുമായി ബന്ധപ്പെടണം (0471 2546418).
ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (ഹൈസ്കൂൾ) മലയാളം മാധ്യമം (കാറ്റഗറി നമ്പർ 288/2025), പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (സംസ്കൃതം) (കാറ്റഗറി നമ്പർ 291/2025) എന്നീ തസ്തികകളിലേക്ക് ഒക്ടോബർ 7, 8, 9 തീയതികളിൽ പിഎസ്‍സി ആലപ്പുഴ ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും.
കോഴിക്കോട് ജില്ലയിൽ വനം വകുപ്പിൽ ഫോറസ്റ്റ് വാച്ചർ (ആദിവാസി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വനിതകളിൽ നിന്നുള്ള പ്രത്യേക നിയമനം) (കാറ്റഗറി നമ്പർ 120/2025) തസ്തികയിലേക്ക് 2026 ഒക്ടോബർ 9 ന് പിഎസ്‍സി കോഴിക്കോട് ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് 0495 2371971 എന്ന നമ്പരുമായി ബന്ധപ്പെടേണ്ടതാണ്. ഉദ്യോഗാർഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.
ചുരുക്കപ്പട്ടിക
1. ലീഗൽ മെട്രോളജി വകുപ്പിൽ ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി (കാറ്റഗറി നമ്പർ 613/2025).
2. സോയിൽ സർവേ ആന്റ് സോയിൽ കൺസർവേഷൻ വകുപ്പിൽ സോയിൽ കൺസർവേഷൻ ഓഫീസർ (കാറ്റഗറി നമ്പർ 540/2025)
3. സോയിൽ സർവേ ആന്റ് സോയിൽ കൺസർവേഷൻ വകുപ്പിൽ സോയിൽ സർവേ ഓഫീസർ/റിസർച്ച്
അസിസ്റ്റന്റ്/കാർട്ടോഗ്രോഫർ/ടെക്നിക്കൽ അസിസ്റ്റന്റ്(കാറ്റഗറി നമ്പർ 124/2025 എസ്‍സിസിസി)
4. കേരള കാർഷിക സർവകലാശാലയിൽ ഫാം അസിസ്റ്റന്റ് ഗ്രേഡ് 2 (അഗ്രി) (കാറ്റഗറി നമ്പർ 828/2025 എസ്‍സിസിസി)








0 comments