ടൂറിസം മേഖലയെ തകർത്തും പ്രതികാരം; ബേപ്പൂർ വാട്ടർ ഫെസ്റ്റിന് ഫണ്ട് നൽകില്ലെന്ന് സർക്കാർ

ബേപ്പൂർ: കോഴിക്കോട് ബേപ്പൂരിൽ നടക്കുന്ന ബേപ്പൂർ വാട്ടർ ഫെസ്റ്റിന് നൽകാതെ സർക്കാർ. എംഎൽഎ പിഎ മുഹമ്മദ് റിയാസ് നൽകിയ പദ്ധതി അംഗീകരിച്ചില്ല. കഴിഞ്ഞ വർഷങ്ങളിൽ നടത്തിവന്ന ഫെസ്റ്റായിരുന്നിട്ട് പോലും നടത്താൻ അനുവാദം നൽകില്ലെന്ന നിലപാടിലാണ് യുഡിഎഫ് സർക്കാർ.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ടൂറിസം മേഖലയുടെ വികസനത്തിനുവേണ്ടി നടപ്പാക്കിയ പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് ബേപ്പൂർ ഫെസ്റ്റ്. ഫെസ്റ്റിന്റെ ഭാഗമായി വലിയ ലാഭമാണ് ടൂറിസം മേഖലയ്ക്ക് നേടാനായത്. എന്നാൽ മാറിവന്ന സർക്കാർ രാഷ്ട്രീയ താല്പര്യങ്ങൾ കാരണം വികസനത്തിന് പോലും തുരങ്കം വയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
മൂന്ന് തവണ കത്ത് നൽകിയിട്ടും പദ്ധതി നടപ്പാക്കാനാകില്ലെന്നാണ് സർക്കാരിന്റെ പക്ഷം. ഡിസംബറിൽ നടക്കേണ്ട ഫെസ്റ്റിന്റെ സംഘാടകസമിതി രൂപീകരിച്ചെങ്കിലും സർക്കാർ ഫണ്ട് ലഭിക്കുമെന്ന ഉറപ്പില്ല. സർക്കാർ ഫണ്ട് ലഭിക്കാത്ത സാഹചര്യമുണ്ടായാൽ ഫെസ്റ്റ് ജനകീയമായി നടത്തുമെന്ന നിലപാടിലാണ് മുൻ ടൂറിസം വകുപ്പ് മന്ത്രി കൂടിയായിരുന്നു മുഹമ്മദ് റിയാസ്.
വിഷയത്തിൽ ടൂറിസം വകുപ്പ് മന്ത്രിയെ നേരിട്ട് കണ്ട് ഇക്കാര്യം ആവശ്യപ്പെടും. നാടിനു നല്ലതായ ഒരു കാര്യം പോലും രാഷ്ട്രീയ പകപോക്കലിന് ഭാഗമായി വേണ്ടെന്ന് വയ്ക്കുന്നത് സർക്കാർ എന്ന നിലയിൽ ശെരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.








0 comments