Deshabhimani

അഹമ്മദാബാദ്– തിരുവനന്തപുരം വൺവേ ട്രെയിൻ

train
വെബ് ഡെസ്ക്

Published on Nov 29, 2026, 09:11 AM | 1 min read

തിരുവനന്തപുരം : യാത്രക്കാരുടെ തിരക്ക് പരിഗണിച്ച്‌ വെസ്റ്റേൺ റെയിൽവേ അഹമ്മദാബാദിൽനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ വൺവേ എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. 09475 എന്ന നന്പറിലുള്ള ട്രെയിൻ ഞായർ പുലർച്ചെ ഒന്നിന്‌ അഹമ്മദാബാദിൽനിന്ന് പുറപ്പെട്ട്, തിങ്കൾ വൈകിട്ട്‌ 5.15-ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. 5– സ്ലീപ്പർ, 13– ജനറൽ സെക്കൻഡ് ക്ലാസ്, 2– ലഗേജ് കം ബ്രേക്ക് വാനുകൾ എന്നിവയുണ്ടാകും.

​




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home