Deshabhimani

ഇവി ചാർജിങ് പോയിന്റിൽ നിന്ന് തീപിടിച്ചു; ഡൽഹിയിൽ നാലുപേർക്ക് ദാരുണാന്ത്യം

Delhi.jpg
വെബ് ഡെസ്ക്

Published on Nov 29, 2026, 08:44 AM | 1 min read

ന്യൂഡൽഹി: ഡൽഹിയിലെ ഷഹ്ദാര ജില്ലയിലുള്ള വിശ്വാസ് നഗറിൽ നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നാലുപേർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെയാണ് സംഭവം. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന ഇവി ചാർജിങ് പോയിന്റിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.


മുകളിലത്തെ നിലയിൽ കുടുങ്ങിക്കിടന്ന ആറോളം പേരെ ഡൽഹി ഫയഫോഴ്‌സെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും നാലുപേരെ രക്ഷിക്കാനായില്ല. മറ്റു രണ്ടുപേർക്ക് പത്ത് ശതമാനത്തോളം പൊള്ളലേറ്റു.


അഗ്നിശമന സേനയുടെ നാല് യൂണിറ്റുകൾ സ്ഥലത്തെത്തി പുലർച്ചെ 5 മണിയോടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മരിച്ചവരിൽ കാന്തദേവി (75), കിരൺ (60), സോമവതി (57) എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home