വടക്കാഞ്ചേരിയിൽ വനിതാ ഗേറ്റ് കീപ്പര്‍ക്ക് മര്‍ദനം; കല്ല് കൊണ്ട് തലക്കടിച്ചു, അക്രമിക്കായി തെരച്ചില്‍

തൃശൂർ : തൃശൂർ വടക്കാഞ്ചേരിയിൽ വനിത ഗേറ്റ് കീപ്പറെ ആക്രമിച്ചു. ആക്രമണത്തിൽ അടാട്ട് സ്വദേശി വിദ്യയ്ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം അർധരാത്രിയാണ് വനിതാ ഗേറ്റ് കീപ്പറിന് നേരെ അജ്ഞാത യുവാവിന്റെ ആക്രമണം.
ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഗേറ്റ് അടയ്ക്കുന്നതിനിടെ കല്ല് കൊണ്ട് തലക്കടിക്കുകയായിരുന്നു. യുവാവിനായുള്ള തെരച്ചിൽ തുടരുകയാണ്. സംഭവത്തെ തുടർന്ന് വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. അക്രമിക്ക് വിദ്യയോട് വ്യക്തിവിരോധമുണ്ടോയെന്നതടക്കം അന്വേഷിച്ചു വരികയാണ്.







0 comments