പൊന്മുടി അണക്കെട്ടിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

രാജാക്കാട് : പൊന്മുടി അണക്കെട്ടിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പണിക്കൻകുടി സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥി ക്രിസ്റ്റോയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
തെടുപുഴയിൽ നിന്നെത്തിയ സ്കൂബാ സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. അരുണിനായുള്ള തെരച്ചിൽ തുടരുകയാണ്. ശനിയാഴ്ചയാണ് ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളെ കാണാതാവുന്നത്. മരക്കാനത്ത് സുഹൃത്ത് ശബരിമലയ്ക്ക് പോകുന്നതിന്റെ കെട്ടുനിറ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ശേഷം ശനി പകൽ രണ്ടോടെ അണക്കെട്ടിൽ കുളിക്കാനിറങ്ങിയതായിരുന്നു.
എട്ട് പേരടങ്ങുന്ന സംഘമാണ് കുളിക്കാനെത്തിയത്. എന്നാല്‍ ക്രിസ്റ്റോയും അരുണും മാത്രമാണ് വെള്ളത്തിലിറങ്ങിയത്. മറ്റുള്ളവര്‍ തിരികെ പോവുകയായിരുന്നു. ഏറെ വൈകിയിട്ടും വിദ്യാര്‍ഥികള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ഡാമില്‍ കുളിക്കാനിറങ്ങിയ വിവരമറിയുന്നത്.








0 comments