Deshabhimani

സൗദിയിൽ 9169 നിയമലംഘകർ അറസ്റ്റിൽ

Arrest

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Nov 29, 2026, 07:45 AM | 1 min read

റിയാദ്: ഒരാഴ്ചയ്ക്കിടെ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച 9169 പേരെ സൗദിയിൽ അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ സംയുക്ത സുരക്ഷാ പരിശോധനകളിലാണ് ഇത്രയും പേരെ പിടികൂടിയത്.


അറസ്റ്റിലായവരിൽ 4797 പേർ താമസനിയമ ലംഘകരും 2623 പേർ അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരും 1749 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്.


​അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 1373 പേരെയും രാജ്യാതിർത്തി വഴി നിയമവിരുദ്ധമായി പുറത്തുകടക്കാൻ ശ്രമിച്ച 21 പേരെയും പിടികൂടി. നിയമലംഘകരെ കടത്തിക്കൊണ്ടുപോകുക, താമസസൗകര്യം ഒരുക്കുക, ജോലി നൽകുക, ഒളിവിൽ കഴിയാൻ സഹായിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 23 പേരെയും അറസ്റ്റ് ചെയ-്‌തു.


​നിലവിൽ 36,378 പുരുഷന്മാരും 2105 സ-്‌ത്രീകളും ഉൾപ്പെടെ 38,483 വിദേശികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്. ഇതിൽ 24,022 പേരെ യാത്രാരേഖകൾ ലഭ്യമാക്കുന്നതിനായി അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് കൈമാറി. 8840 പേരുടെ യാത്രാ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. 13,935 പേരെ നാടുകടത്തി.


​അതിർത്തി സുരക്ഷാനിയമം ലംഘിക്കുന്നവരെ രാജ്യത്തേക്ക് കടത്തുകയോ രാജ്യത്തിനകത്ത് വാഹനങ്ങളിൽ കൊണ്ടുപോകുകയോ താമസസൗകര്യം ഒരുക്കുകയോ ഏതെങ്കിലും തരത്തിൽ സഹായിക്കുകയോ ചെയ്യുന്നവർക്ക് 15 വർഷം വരെ തടവും പത്തുലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.


കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും താമസസൗകര്യങ്ങളും കണ്ടുകെട്ടുന്നതിനും കുറ്റക്കാരുടെ വിവരങ്ങൾ പരസ്യപ്പെടുത്തുന്നതിനും വ്യവസ്ഥയുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾ ജാമ്യം ലഭിക്കാത്ത ഗുരുതര കുറ്റങ്ങളുടെ പരിധിയിൽ വരുമെന്നും മന്ത്രാലയം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home