Deshabhimani

സംസ്ഥാനത്ത് കാട്ടാനഭീതി; കല്ലാറിൽ സ്കൂളിന്റെ മതിൽ തകർത്തു

Vithura.jpg

വിതുരയിൽ കാട്ടാന തകർത്ത സ്കൂളിന്റെ മതിൽ

വെബ് ഡെസ്ക്

Published on Nov 29, 2026, 09:08 AM | 1 min read

വിതുര: തിരുവനന്തപുരം വിതുര കല്ലാറിൽ കാട്ടാന സ്കൂളിന്റെ മതിൽ തകർത്തു. കല്ലാർ ഗവണ്മെന്റ് സ്കൂളിന്റെ മതിലാണ് ഇന്ന് പുലർച്ചെ കാട്ടാന തകർത്തത്. സ്കൂൾ പരിസരത്തെ മരവും ഇലക്ട്രിക്ക് പോസ്റ്റുകളും ആന തള്ളിയിട്ടു.


പ്രദേശത്ത് നേരത്തെയും ആന ഇറങ്ങിയിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. നിലവിൽ ആളപായമില്ലെങ്കിലും സ്കൂളിന്റെ ചുറ്റുമതിൽ തകർത്ത് സ്കൂളിനുള്ളിലേക്ക് ആന പ്രവേശിച്ചത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. ജനവാസമേഖലയിലാണ് സംഭവം.


കഴിഞ്ഞദിവസം കണ്ണൂർ ഇരിട്ടിയിൽ ആറളം ഫാം ഹയർ സെക്കൻഡറി സ്കൂളിന്റെ ചുറ്റുമതിലും കാട്ടാന തകർത്തിരുന്നു. ഇതിനു മുമ്പ് മോഡൽ റസിഡൻഷ്യൽ സ്കൂളിന്റെ ചുറ്റുമതിൽ കാട്ടാനകൾ നിരവധി തവണ തകർത്തിരുന്നു. കഴിഞ്ഞദിവസം രാത്രിയിൽ സ്കൂളിലെ പുതിയ ബ്ലോക്കിന്റെ ചുറ്റുമതിൽ തകർക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home