ജലനിരപ്പുയരുന്നു; പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ ഉയർത്തും

തിരുവനന്തപുരം: വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയെ തുടർന്ന് പേപ്പാറ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്നതിനാൽ ഞായർ വൈകിട്ട് 4ന് പേപ്പാറ ഡാമിന്റെ 1 മുതൽ 4 വരെയുള്ള ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം (ആകെ 40 സെന്റിമീറ്റർ) ഉയർത്തുമെന്ന് മുന്നറിയിപ്പ്. ജലനിരപ്പ് സുരക്ഷിത പരിധിയായ 107.5 മീറ്ററിൽ നിലനിർത്തുന്നതിനാണ് ഷട്ടറുകൾ തുറക്കുന്നത്.
അരുവിക്കര ഡാമിലെ ജലനിരപ്പും ഉയരുന്നതിനാൽ വൈകിട്ട് 5.30ന് അരുവിക്കര ഡാമിന്റെ 2 മുതൽ 5 വരെയുള്ള ഷട്ടറുകൾ 20 സെന്റിമീറ്റർ വീതം കൂടി (മുൻപ് ഉയർത്തിയ 120 സെന്റിമീറ്ററിന് പുറമെ 80 സെന്റിമീറ്റർ കൂടി ചേർത്ത് ആകെ 200 സെന്റിമീറ്റർ) ഉയർത്തും. ഈ സാഹചര്യത്തിൽ ഡാമുകളുടെ സമീപപ്രദേശങ്ങളിലുള്ളവരും നദിയുടെ ഇരു കരകളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ കെ എസ് അഞ്ജു അറിയിച്ചു.








0 comments