Deshabhimani

പിഎസ്‍സി: പ്രമാണപരിശോധനയും അഭിമുഖവും

Kerala PSC
വെബ് ഡെസ്ക്

Published on Oct 25, 2026, 02:34 PM | 2 min read

പ്രമാണപരിശോധന


തിരുവനന്തപുരം ജില്ലയിൽ എൻസിസി/സൈനിക ക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (വിമുക്ത ഭടൻമാർ മാത്രം) (കാറ്റഗറി നമ്പർ 785/2025) തസ്തികയുടെ സാധ്യതാപട്ടികയിലുൾപ്പെട്ടവർക്ക് 2026 ഒക്ടോബർ 28, 29 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും.


തിരുവനന്തപുരം ജില്ലയിൽ തദ്ദേശ സ്വയം ഭരണ വകുപ്പിൽ ലൈബ്രേറിയൻ ഗ്രേഡ് 4 ആൻഡ് കൾച്ചറൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 562/2025) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് ഒക്ടോബർ 29 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും.


ഒഎംആർ പരീക്ഷ


കേരളാ പോലീസ് സർവീസസിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് (എസ്ബിസിഐഡി) (കാറ്റഗറി നമ്പർ 017/2025) തസ്തികയിലേക്ക് ഒക്ടോബർ 28ന് രാവിലെ 7 മുതൽ 8.50 വരെ ഒഎംആർ പരീക്ഷ നടത്തും.


കൊല്ലം, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ റവന്യൂ വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 571/2025 നേരിട്ടുള്ള നിയമനം) തസ്തികയിലേക്ക് ഒക്ടോബർ 31ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.20 വരെ ഒഎംആർ പരീക്ഷ നടത്തും. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കേണ്ടതാണ്.


അഭിമുഖം


കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) കന്നഡ (കാറ്റഗറി നമ്പർ 711/2025) തസ്തികയിലേക്ക് ഒക്ടോബർ 28, 29 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജിആർ5 വിഭാഗവുമായി ബന്ധപ്പെടണം (0471 2546439).


വ്യവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (പ്ലാസ്റ്റിക് പ്രോസസ്സിംഗ് ഓപ്പറേറ്റർ) (കാറ്റഗറി നമ്പർ 647/2023) തസ്തികയിലേക്ക് ഒക്ടോബർ 28, 29 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജിആർ9 വിഭാഗവുമായി ബന്ധപ്പെടണം (0471 2546446).


തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 217/2025) തസ്തികയിലേക്ക് ഒക്ടോബർ 28, 29, 30 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും.


മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) (കാറ്റഗറി നമ്പർ 024/2025) തസ്തികയിലേക്ക് ഒക്ടോബർ 29ന് പിഎസ്‍സി മലപ്പുറം ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും.


കേരള ഷിപ്പിംഗ് ആന്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ ടിക്കറ്റ് ഇഷ്യൂവർ കം മാസ്റ്റർ (കാറ്റഗറി നമ്പർ 200/2025) തസ്തികയിലേക്ക് ഒക്ടോബർ 29, 30 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും.


പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) (എൽപിഎസ്) (കാറ്റഗറി നമ്പർ 113/2025) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം ഒക്ടോബർ 30ന് പിഎസ്‍സി തൃശ്ശൂർ ജില്ലാ ഓഫീസിൽ വച്ച് നടത്തും.


മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ മ്യൂസിക് ടീച്ചർ (ഹൈസ്കൂൾ) (കാറ്റഗറി നമ്പർ 560/2025) തസ്തികയിലേക്ക് ഒക്ടോബർ 30ന് പിഎസ്‍സി മലപ്പുറം ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും.


എൻഡ്യൂറൻസ് ടെസ്റ്റ്


ഇടുക്കി ജില്ലയിൽ എക്സൈസ് ആന്റ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) നേരിട്ടും തസ്തികമാറ്റം മുഖേനയും (കാറ്റഗറി നമ്പർ 564/2025, 565/2025) തസ്തികകളിലേക്ക് ഒക്ടോബർ 28, 29 തീയതികളിൽ രാവിലെ 5 മുതൽ കോട്ടയം ജില്ലയിലെ കരിമ്പനത്ത് ബ്രിഡ്ജ് (സെന്റ് സെബാസ്റ്റ്യൻ ക്നാനായ കാതോലിക് ചർച്ച് ഗ്രൗണ്ടിന് സമീപം) എന്ന വേദിയിലും വനിതാ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 247/2025 മുസ്ലീം) തസ്തികയിലേക്ക് ഒക്ടോബർ 28, 29 തീയതികളിൽ രാവിലെ 5 മുതൽ കൊല്ലം ജില്ലയിലെ മഹാത്മാഗാന്ധി പാർക്ക് ബീച്ച് റോഡ് കൊല്ലം എന്ന വേദിയിലുമായി എൻഡ്യൂറൻസ് ടെസ്റ്റ് നടത്തും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home