Deshabhimani

പിഎസ്‍സി; മാറ്റി വച്ച കായികക്ഷമതാ പരീക്ഷ 5ന്

Kerala PSC
വെബ് ഡെസ്ക്

Published on Oct 02, 2026, 03:30 PM | 4 min read

തിരുവനന്തപുരം : കണ്ണൂര്‍ ജില്ലയില്‍ വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 211/2025, 213/2025, 214/2025, 252/2025) തസ്തികയുടെ ആ​ഗസ്ത് 6, സെപ്തംബര്‍ 25 തീയതികളില്‍ നിന്നും മാറ്റി വച്ച കായികക്ഷമതാ പരീക്ഷ ഒക്ടോബര്‍ 5 രാവിലെ 5.30ന് മങ്ങാട്ടുപറമ്പ സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍ സ്പോര്‍ട്സ് കോംപ്ലക്സ് ഗ്രൗണ്ടില്‍ വച്ച് നടത്തും. ഉദ്യോഗാര്‍ഥികള്‍ ഗസ്ത് 6 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കായികക്ഷമതാ പരീക്ഷയ്ക്കായി അനുവദിച്ച അഡ്മിഷന്‍ ടിക്കറ്റും അതില്‍ പറയുന്ന മറ്റ് രേഖകളും സഹിതം (മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ) നേരിട്ട് ഹാജരാകണം.


ചുരുക്കപ്പട്ടിക


1. സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് (ഗവ. പോളിടെക്നിക്കുകള്‍) (കാറ്റഗറി നമ്പര്‍ 707/2025, കാറ്റഗറി നമ്പര്‍ 818/2025 മുസ്ലീം, കാറ്റഗറി നമ്പര്‍ 819/2025 ഈഴവ/തീയ്യ /ബില്ലവ, കാറ്റഗറി നമ്പര്‍ 817/2025 മുസ്ലീം).


2. സാമൂഹ്യ നീതി വകുപ്പില്‍ ഇന്‍സ്ട്രക്ടര്‍ (ടെയിലറിംഗ് ആൻഡ് എംബ്രോയിഡറി) (കാറ്റഗറി നമ്പര്‍ 554/2025)


3. ഓയില്‍ പാം ഇന്ത്യ ലിമിറ്റഡില്‍ റിസെര്‍ച്ച് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 722/2025)


സാധ്യതാപട്ടിക


1. വനിതാ ശിശുവികസന വകുപ്പില്‍ സൂപ്പര്‍വൈസര്‍ (ഐസിഡിഎസ്) (കാറ്റഗറി നമ്പര്‍ 901/2025 എസ്‍സിസിസി, കാറ്റഗറി നമ്പര്‍ 827/2025 ധീവര)

2. എറണാകുളം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ബോട്ട് ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 569/2025)

3. ഇടുക്കി ജില്ലയില്‍ ജലസേചന വകുപ്പില്‍ ബോട്ട് ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 636/2025)

4. കണ്ണൂര്‍ ജില്ലയില്‍ അച്ചടി വകുപ്പില്‍ കോപ്പി ഹോള്‍ഡര്‍ (കന്നഡ) (കാറ്റഗറി നമ്പര്‍ 628/2025)

5. കോഴിക്കോട്, കോട്ടയം ജില്ലകളില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പില്‍ ഫിറ്റര്‍ (കാറ്റഗറി നമ്പര്‍ 780/2025)

6. കോഴിക്കോട് ജില്ലയില്‍ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പില്‍ ട്രേസര്‍ (കാറ്റഗറി നമ്പര്‍ 775/2025)

7. കോഴിക്കോട് ജില്ലയില്‍ ആരോഗ്യവകുപ്പില്‍ വെല്‍ഡര്‍ (കാറ്റഗറി നമ്പര്‍ 292/2025)

8. ഓയില്‍ പാം ഇന്ത്യ ലിമിറ്റഡില്‍ വെല്‍ഡര്‍ (കാറ്റഗറി നമ്പര്‍ 737/2025)


പരീക്ഷ മാറ്റി വച്ചു


ഒക്ടോബര്‍ 8 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പൊതു വിദ്യാഭ്യാസ വകുപ്പില്‍ പ്രീ പ്രൈമറി ടീച്ചര്‍ (ബധിര വിദ്യാലയം) (കാറ്റഗറി നമ്പര്‍ 126/2025þഈഴവ/തീയ്യ/ബില്ലവ), കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 317/2025þഈഴവ/തീയ്യ/ബില്ലവ) എന്നീ തസ്തികകളുടെ ഓണ്‍ലൈന്‍ പരീക്ഷകള്‍ സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വച്ചിരിക്കുന്നു. പുതുക്കിയ തീയതി

പിന്നീട് പ്രസിദ്ധീകരിക്കും.


അഭിമുഖം


കേരള വാട്ടര്‍ അതോറിറ്റിയില്‍ ഫിറ്റര്‍ (കാറ്റഗറി നമ്പര്‍ 052/2026 തസ്തിക മാറ്റം മുഖേന)


കേരള മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡില്‍ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസര്‍/അഡീഷണല്‍ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 415/2025) തസ്തികയിലേക്ക് ഒക്ടോബര്‍ 7, 8, 16 തീയതികളില്‍ പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍ ആര്‍1 വിഭാഗവുമായി ബന്ധപ്പെടണം (0471 2546242)


വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ടെക്നീഷ്യന്‍ മെക്കട്രോണിക്സ്) (കാറ്റഗറി നമ്പര്‍ 654/2023) തസ്തികയിലേക്ക് ഒക്ടോബര്‍ 7, 8, 16 തീയതികളില്‍ പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിആര്‍9 വിഭാഗവുമായി ബന്ധപ്പെടണം (0471 2546446)


വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍) (കാറ്റഗറി നമ്പര്‍ 650/2023) തസ്തികയിലേക്ക് ഒക്ടോബര്‍ 9ന് പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിആര്‍9 വിഭാഗവുമായി ബന്ധപ്പെടണം (0471 2546446).


കാസർകോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഉറുദു) യുപിഎസ് (കാറ്റഗറി നമ്പര്‍ 769/2025) തസ്തികയിലേക്ക് ഒക്ടോബര്‍ 7, 8 തീയതികളില്‍ പിഎസ്‍സി കാസറഗോഡ് ജില്ലാ ഓഫീസില്‍ വച്ച് അഭിമുഖം നടത്തും.


കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (സംസ്കൃതം) (കാറ്റഗറി നമ്പര്‍ 624/2025) തസ്തികയിലേക്ക് ഒക്ടോബര്‍ 7, 8 തീയതികളില്‍ പിഎസ്‍സി കോഴിക്കോട് ജില്ലാ ഓഫീസില്‍ വച്ചും ഒക്ടോബര്‍ 30 ന് കോഴിക്കോട് മേഖലാ ഓഫീസില്‍ വച്ചും അഭിമുഖം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2371971 എന്ന നമ്പറില്‍ ബന്ധപ്പെടണം.


കേരള ഖാദി ആൻഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡില്‍ ജൂനിയര്‍ കോ ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ (കാറ്റഗറി നമ്പര്‍ 379/2025) തസ്തികയിലേക്ക് ഒക്ടോബര്‍ 07, 08, 09, 14, 15, 16 തീയതികളില്‍ പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് സിആര്‍2 വിഭാഗവുമായി ബന്ധപ്പെടണം (0471 2546433).


കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അസിസ്റ്റന്റ് മാനേജര്‍ (കാറ്റഗറി നമ്പര്‍ 433/2024) തസ്തികയിലേക്ക് ഒക്ടോബര്‍ 7, 9 തീയതികളില്‍ പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍ആര്‍1 വിഭാഗവുമായി ബന്ധപ്പെടണം (0471

2546242).


ആര്‍ക്കിയോളജി വകുപ്പില്‍ ഫോട്ടോഗ്രാഫര്‍ (കാറ്റഗറി നമ്പര്‍ 581/2024) തസ്തികയിലേക്ക് ഒക്ടോബര്‍ 7, 8, 14 തീയതികളില്‍ പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിആര്‍4ബി വിഭാഗവുമായി ബന്ധപ്പെടണം (0471 2546418).


ഭൂജല വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (കാറ്റഗറി നമ്പര്‍ 466/2024) തസ്തികയിലേക്ക് ഒക്ടോബര്‍ 7, 8, 9 തീയതികളില്‍ പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിആര്‍8 വിഭാഗവുമായി ബന്ധപ്പെടണം (0471 2546440).


ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ റിസര്‍ച്ച് അസിസ്റ്റന്റ് (മൈക്രോബയോളജി) (കാറ്റഗറി നമ്പര്‍ 12/2025) തസ്തികയിലേക്ക് ഒക്ടോബര്‍ 7, 8, 9 തീയതികളില്‍ പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിആര്‍1സി

വിഭാഗവുമായി ബന്ധപ്പെടണം (0471 2546325).


പ്രമാണപരിശോധന


ഓയില്‍ പാം ഇന്ത്യ ലിമിറ്റഡില്‍ മിഡ്വൈഫ് (കാറ്റഗറി നമ്പര്‍ 727/2025) തസ്തികയിലേക്ക് ഒക്ടോബര്‍ 5ന് പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്.


സംസ്ഥാന ജലഗതാഗത വകുപ്പില്‍ കാര്‍പെന്റര്‍ (കാറ്റഗറി നമ്പര്‍ 280/2025) തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ടവരില്‍ പ്രമാണപരിശോധന പൂര്‍ത്തിയാക്കാത്തവര്‍ക്ക് ഒക്ടോബര്‍ 5 ന് പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് പ്രമാണപരിശോധന നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിആര്‍8 വിഭാഗവുമായി ബന്ധപ്പെടണം (0471 2546440).


പൊതുമരാമത്ത് വകുപ്പില്‍ ആര്‍ക്കിടെക്ചറല്‍ ഡ്രാഫ്ട്സ്മാന്‍ ഗ്രേഡ് 2 (പട്ടികജാതി) (കാറ്റഗറി നമ്പര്‍ 128/2025) തസ്തികയിലേക്ക് ഒക്ടോബര്‍ 7ന് പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് പ്രമാണപരിശോധന നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിആര്‍3എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546281). ഉദ്യോഗാര്‍ഥികള്‍ക്കുളള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home