ad
Deshabhimani

print edition പിഎസ്‍സി: ഒഎംആർ പരീക്ഷയും അഭിമുഖവും

PSC
വെബ് ഡെസ്ക്

Published on Sep 03, 2026, 01:01 AM | 1 min read

ഒഎംആർ പരീക്ഷ


പിന്നാക്ക വിഭാഗ വികസന കോർപറേഷനിൽ ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 746/2025, 747/2025) തസ്തികയിലേക്ക് ഒമ്പതിന്‌ രാവിലെ ഏഴുമുതൽ 8.50 വരെ ഒഎംആർ പരീക്ഷ നടത്തും. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിലെയും കേരള ഖാദി ആൻഡ്‌ വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിലെയും താഴ്ന്ന വിഭാഗം തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽനിന്നും ഉദ്യോഗക്കയറ്റംവഴി ലോവർ ഡിവിഷൻ ക്ലർക്ക് (കാറ്റഗറി നമ്പർ 05/2025, 438/2025) പൊതുപരീക്ഷ ഒമ്പതിന്‌ രാവിലെ 8.30 മുതൽ 11.15 വരെ പിഎസ്‌സി തിരുവനന്തപുരം, എറണാകുളം ഓൺലൈൻ പരീക്ഷാ സെന്ററുകളിൽ നടത്തും.


അഭിമുഖം


വ്യാവസായിക പരിശീലനവകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് ഓട്ടോ ബോഡി പെയിന്റിങ്‌, കാറ്റഗറി നമ്പർ 320/2024) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം 3, 18 തീയതികളിൽ നടത്തും. ഫോൺ: 0471 2546446.


കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് എൻജിനിയർ (കാറ്റഗറി നമ്പർ 595/2024), കേര കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിൽ അനലിസ്റ്റ് (കാറ്റഗറി നമ്പർ 244/2024) തസ്തികകളിലേക്ക്‌ ഒമ്പത്‌, 10, 11 തീയതികളിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546442. ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) (പട്ടികവർഗം) (കാറ്റഗറി നമ്പർ 219/2025) തസ്തികയിലേക്ക് ഒമ്പതിനാണ്‌ അഭിമുഖം. ആരോഗ്യവകുപ്പിൽ ജൂനിയർ സയന്റിഫിക് ഓഫീസർ (കാറ്റഗറി നമ്പർ 422/2024) തസ്തികയിലേക്ക് ഒമ്പതുമുതൽ 11 വരെ നടത്തും. ഫോൺ: 0471 2546325.


​പ്രമാണപരിശോധന


വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസവകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ (കെമിസ്ട്രി) ജൂനിയർ (കാറ്റഗറി നമ്പർ 445/2025) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന മൂന്നിന്‌ നടക്കും. ഫോൺ: 0471 2546294.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home