ഇടുക്കിയിൽ മരം വീണ് രണ്ട് തോട്ടം തൊഴിലാളികൾ മരിച്ചു

അടിമാലി: ഇടുക്കി മാങ്കുളത്ത് മരം വീണ് രണ്ട് തോട്ടം തൊഴിലാളികൾ മരിച്ചു. മാങ്കുളം സിങ്ക്കുടിയില്‍ നടന്ന അപകടത്തില്‍ ആദിവാസി ഉന്നതിയിലെ താമസക്കാരായ സില്ലിയമ്മ (65), വീരലക്ഷ്മി (45) എന്നിവരാണ് മരിച്ചത്.
പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ ഏലത്തോട്ടത്തിൽ ഇരുവരും പണിയെടുത്ത് കൊണ്ടിരിക്കെയാണ് അപകടം. ശക്തമായ കാറ്റിൽ തോട്ടത്തിലെ വൻമരം കടപുഴകി ഇരുവരുടെയും ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.








0 comments