Deshabhimani

പിഎസ്‍സി: ഗവർണറുടേത് ഭരണഘടനാ വിരുദ്ധ നടപടി- എം വി ​ഗോവിന്ദൻ

M V Govindan Press Meet
വെബ് ഡെസ്ക്

Published on Oct 25, 2026, 03:46 PM | 1 min read

കണ്ണൂര്‍: കേരള പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ശുപാർശ നൽകിയ മുൻ ​ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നടപടി ജനാധിപത്യവിരുദ്ധമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. പിഎസ്‍സിയെ പിരിച്ചു വിടണമെന്ന ഭരണഘടനാവിരുദ്ധ ശുപാർശയിൽ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ അഭിപ്രായം പറയണമെന്നും വിഷയത്തിൽ യുഡിഎഫിന്റെ നിലപാട് അറിയാൻ താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ഭരണഘടനയുടെ ആർട്ടിക്കിൾ 316 പ്രകാരമാണ് പിഎസ്‍സി അം​ഗങ്ങളെ നിയമിക്കുന്നത്. ആറ് വർഷമാണ് ഇവരുടെ കാലാവധി. ഈ കാലാവധിക്കകം ഒരംഗത്തെ നീക്കം ചെയ്യണമെങ്കിൽ ആർട്ടിക്കിൾ 317 പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. തെറ്റുകുറ്റങ്ങളും മോശം പെരുമാറ്റങ്ങളും സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ അത് പരിശോധിക്കേണ്ടത് സുപ്രീംകോടതിയാണ്. സുപ്രീംകോടതിയുടെ ശുപാർശ അനുസരിച്ച് മാത്രമെ സർക്കാരിനും ​ഗവർണർക്കും പിഎസ്‍സി കമീഷനെ പിരിച്ച് വിടാൻ രാഷ്ട്രപതിക്ക് ശുപാർശ ചെയ്യാൻ ഭരണഘടനാപരമായി അവകാശമുള്ളൂ.


ഇന്ത്യയിൽ ഏറ്റവുമധികം നിയമനം നടത്തിയത് കേരള പിഎസ്‍സിയാണ്. രാജ്യത്തെ അറുപത് ശതാമാനം പേർക്കും ജോലി നൽകിയത് ഇവിടെയാണ്. ശ്രദ്ധേയമായ രീതിയിൽ പ്രവർത്തിക്കുന്ന പിഎസ്‍സിക്കെതിരെ സുപ്രീം കോടതിയിൽ കേസുപോലുമില്ല. അങ്ങനെയെല്ലാം ശരിയായ രീതിയിൽ കാര്യങ്ങൾ ചെയ്ത് പോകുന്ന പിഎസ്‍സിയെ പിരിച്ച് വിടാനാണ് ​ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home