Deshabhimani

ചേരാനല്ലൂർ വാഹനക്കുരുതി: കേസ് ഒതുക്കാന്‍ നീക്കം

Police FIR
വെബ് ഡെസ്ക്

Published on Oct 25, 2026, 04:20 PM | 1 min read

കൊച്ചി: ചേരാനല്ലൂരിലെ വാഹനക്കുരുതിയിൽ വാഹനഉടമ ജഡ്ജി റിനോ ഫ്രാൻസിസ് സേവ്യറിനെയും കാറോടിച്ച 17 കാരനായ മകനെയും സംരക്ഷിക്കാൻ പൊലീസിന്റെ ഒത്താശ. എഫ്ഐആറിൽ വാഹനമോടിച്ച ആൾക്കു പകരം നൽകിയത് ഡ്രൈവർ ഓഫ് KL 46 F 0333 ബെൻസ് കാർ (Driver of KL 46 F 0333 Benz Car) എന്ന് മാത്രമാണ്. നിലവിലെ മേൽവിലാസത്തിലും സ്ഥിരമായ മേൽവിലാസത്തിലും നൽകിയിരിക്കുന്നതാകട്ടെ അൺനോൺ (Unknown) എന്നാണ്.


ഞായറാഴ്ച പുലർച്ചെ 2.20 ഓടെ കൊച്ചി കണ്ടെയ്നർ റോഡിലെ ഫോർഡ് ഷോറൂമിന് സമീപമുണ്ടായ അപകടത്തിൽ മഞ്ഞളി സ്വദേശിയായ ജയബാലകൃഷ്ണൻ (55) മരിച്ചിരുന്നു. അമിതവേ​ഗതയിലെത്തിയ ബെൻസ് കാർ ബാലകൃഷ്ണന്റെ സ്കൂട്ടറിനു പുറകിൽ ഇടിക്കുകയായിരുന്നു.



Police FIR


100-120 കി.മീ വേ​ഗതയിലാണ് 17 കാരൻ വാഹനമോടിച്ചിരുന്നതെന്നാണ് പ്രാഥമിക വിവരം. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നൽകിയതിനെതിരെ പിതാവും ഇരിങ്ങാലക്കുട മോട്ടോർ ആക്സിഡൻറ് ക്ലെയിംസ് ട്രിബ്യൂണൽ ജഡ്ജുമായ റിനോ ഫ്രാൻസിസിനെതിരെയും കേസെടുക്കാൻ പൊലീസ് മടിക്കുകയാണ്. ഓടിക്കാനുള്ള ആ​ഗ്രഹം കൊണ്ടാണ് കാർ എടുത്തതെന്നും മഴയായതിനാൽ മുൻപിൽ പോയിരുന്ന വാഹനം കണ്ടില്ലെന്നുമെന്നാണ് 17 കാരന്റെ മൊഴി.


അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന പയ്യന്റെ ചിത്രം ജയബാലകൃ്ഷണന്റെ ബന്ധുക്കളും ചില പ്രദേശവാസികളും പകർത്തിയിരുന്നു. ഈ ഫോണുകൾ പൊലീസ് പിടിച്ചുവാങ്ങുകയും ചിത്രം നീക്കം ചെയ്യുകയും ചെയ്തു. ചിത്രങ്ങൾ പുറത്തുവന്നാൽ കേസിൽപ്പെടുത്തി ജയിലിൽ ഇടുമെന്നായിരുന്നു പൊലീസിന്റെ ഭീഷണി. പ്രതിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നതും ലൈസൻസ് പോലുമില്ലാതെയാണ് വാഹനമോടിച്ചിരുന്നതെന്നതും ഗൗരവമേറിയ സംഭവത്തെയാണ് പൊലീസ് നിസാരവത്കരിച്ച് കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നത്. നിലവിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.


Benz carഅപകടമുണ്ടാക്കിയ ബെന്‍സ് കാര്‍


മകൻ ഓടിച്ച കാർ ഇടിച്ച് ഒരാളുടെ ജീവനും ഒരു കുടുംബത്തിന്റെ പ്രതീക്ഷയും നഷ്ടപ്പെട്ടു നിൽക്കുമ്പോൾ നിങ്ങളെന്നെ ചോദ്യം ചെയ്യേണ്ടെന്നാണ് ജഡ്ജി റിനോയുടെ ഭാ​ഗത്തു നിന്നുണ്ടായതെന്നും കുടുംബം പറഞ്ഞിരുന്നു. നിയമത്തിന് മുൻപിൽ എല്ലാവരും തുല്യരാണെന്നും, ഡ്രൈവിംഗ് ലൈസൻസില്ലാതെ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം നൽകിയ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home