ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ ; പി വി സിന്ധുവിന് തോൽവി, അൻ സെ യങ്ങിന് കിരീടം

പാരിസ് : ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ വനിതാ സിംഗിൾസ് മത്സരത്തിൽ പി വി സിന്ധുവിനെ മറികടന്ന് അൻ സെ യങ്ങിന് കിരീടം (16-21, 21-11, 21-12). ദക്ഷിണ കൊറിയൻ താരം അൻ സെ യങ്ങിനെതിരെ സിന്ധുവിന്റെ 11-ാം തോൽവിയാണിത്.
ആദ്യ ഗെയിമിൽ മികച്ച പ്രകടനമാണ് സിന്ധു കാഴ്ചവച്ചത്. വേഗതയോടെ കളിച്ച സിന്ധു ആദ്യ ഗെയിം സ്വന്തമാക്കുകയും ചെയ്തു (21-16). രണ്ടാം ഗെയിമിൽ ലോക ഒന്നാം നമ്പർ താരത്തിന് മുൻപിൽ പിടിച്ചു നിൽക്കാൻ സിന്ധുവിന് കഴിഞ്ഞില്ല. ഗെയിം 21-11 എന്ന സ്കോറിൽ അൻ സെ യങ്ങ് സ്വന്തമാക്കി. മൂന്നാമത്തെ ഗെയിമിലും സിന്ധുവിന് തന്റെ ഫോമിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞില്ല.
ഈ വർഷത്തെ സിന്ധുവിന്റെ രണ്ടാമത്തെ സൂപ്പർ 750 ഫൈനലായിരുന്നു ഇത്. ജൂലൈയിൽ ജപ്പാൻ ഓപ്പൺ കിരീടം സിന്ധു നേടിയിരുന്നു. ഫ്രാൻസിലെ അരീന ഗ്രാൻഡ് പാരീസിൽ നടന്ന ഫൈനൽ മത്സരത്തിൽ മികച്ച ഫോമിൽ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് സിന്ധു കോർട്ടിലിറങ്ങിയത്. സെമിഫൈനലിൽ ജപ്പാന്റെ ഹിന അകെചിയെ മൂന്ന് ഗെയിമുകൾ നീണ്ട പോരാട്ടത്തിൽ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലിൽ സ്ഥാനം ഉറപ്പിച്ചത്.








0 comments