കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ: എസ് ജയമോഹൻ പ്രസിഡന്റ്; കെ കെ ജയചന്ദ്രൻ ജനറൽ സെക്രട്ടറി

എസ് ജയമോഹൻ, കെ കെ ജയചന്ദ്രൻ| ഫോട്ടോ: എം എസ് ശ്രീധർ ലാൽ

സ്വന്തം ലേഖകൻ
Published on Oct 25, 2026, 05:05 PM | 1 min read
കൊല്ലം: കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റായി എസ് ജയമോഹനെയും ജനറൽ സെക്രട്ടറിയായി കെ കെ ജയചന്ദ്രനെയും വീണ്ടും തെരഞ്ഞെടുത്തു. ട്രഷററായി ടി വിശ്വനാഥൻ തുടരും. പി ലാലാജിബാബു നഗറിൽ ചേർന്ന സംസ്ഥാന സമ്മേളനം ഏകകണ്ഠമായാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. 92 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തിട്ടുണ്ട്.
മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റുമാർ– ആർ തിലകൻ, സി കെ ഉണ്ണികൃഷ്ണൻ, യു തമ്പാൻ, പി കെ സോമരാജൻ, ടി കൃഷ്ണൻ, പി ടി സാവിത്രി, ചെറ്റച്ചൽ സഹദേവൻ, സി എച്ച് മമ്മി, കെ ഓമന, ഷൈനി ജോണി, കെ കെ രാമചന്ദ്രൻ എം എൽ എ. സെക്രട്ടറിമാർ: പി എസ് രാജൻ, വി എൻ മോഹനൻ, പിഎസ് ചെറിയാൻ, കെ വി ശശി, കെ എസ് മോഹനൻ, പി വി സഹദേവൻ, കെ മോഹൻ കുമാർ, കെ രാജേഷ്, എസ് അനിരുദ്ധൻ, ഷീബ രമേഷ്, അഡ്വ എ രാജ (എക്സ് എം എൽഎ) കെ പി പ്രമോഷ്, എസ് ബിജു, പി ഗഗാറിൻ, ടി അജയൻ, പി ജി മോഹനൻ.
തോട്ടങ്ങളും തോട്ടവിളകളും സംരക്ഷിക്കുന്നതിന് തൊഴിലാളികളുടെ യോജിച്ച പോരാട്ടം അനിവാര്യമാണെന്ന് കേരള പ്ലാൻ്റേഷൻ ലേബർ ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനം ആഹ്വാനം ചെയ്തു. കാലാവസ്ഥാ വ്യതിയാനവും ഉൽപ്പാദനച്ചെലവിലെ വർധനവും ഉൽപ്പന്നങ്ങളുടെ വിലയിടിവും മൂലം തോട്ടം വ്യവസായം കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ, പരമ്പരാഗത തോട്ടവിളകളെയും തൊഴിലാളികളുടെ ഉപജീവനത്തെയും സംരക്ഷിക്കാൻ സമഗ്രമായ ഇടപെടലുകൾ വേണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.








0 comments