വയോജന ബിൽ പാസാക്കി നിയമസഭ

തിരുവനന്തപുരം: കേരള സംസ്ഥാന വയോജന (പരിചരണവും അവകാശ സംരക്ഷണവും) ബിൽ പാസാക്കി നിയമസഭ. വയോജന പരിചരണം, ക്ഷേമം, അവകാശ സംരക്ഷണം എന്നിവ ഉറപ്പാക്കുകയും വയോജന സൗഹൃദ സമഗ്ര സംവിധാനം രൂപപ്പെടുത്തുകയുമാണ് ലക്ഷ്യം. പരിചരണ കേന്ദ്രങ്ങൾ, അനുബന്ധ സൗകര്യങ്ങൾ, പകൽവീട്, ഹോം കെയർ ഏജൻസി തുടങ്ങിയ സേവനങ്ങൾക്ക് നിലവാരവും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനുള്ള സംവിധാനവും ബില്ല് വിഭാവനം ചെയ്യുന്നു.








0 comments