വെഹിക്കിൾ ലോങ് മാർച്ചുമായി അഖിലേന്ത്യാ കിസാൻ സഭ ; അണിനിരന്ന് പതിനായിരങ്ങൾ

മുംബൈ : മഹാരാഷ്ട്രയിലെ കർഷകര്‍ നേരിടുന്ന പ്രതിസന്ധികളിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ മുന്നേറുന്ന വെഹിക്കിൾ ലോങ് മാർച്ചില്‍ അണിനിരന്ന് പതിനായിരങ്ങൾ. തിങ്കളാഴ്ച അഹില്യാനഗർ ജില്ലയിലെ അകോലെയിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്.
മഹാരാഷ്ട്രയിലെ 20 ഓളം ജില്ലകളിൽ നിന്നായി ആയിരത്തിലധികം വാഹനങ്ങളിലായി 12,000 ത്തിൽ അധികം കർഷകര്‍ മാർച്ചിൽ അണിനിരക്കുന്നത്. 200 കിലോമീറ്ററിലധികം സഞ്ചരിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കാണ് വാഹന വ്യൂഹത്തിൽ പ്രതിഷേധക്കാർ എത്തുന്നത്. ജനാധിപത്യപരമായ അവകാശങ്ങൾ സംരക്ഷിക്കാനാണ് പ്രതിഷേധമെന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നും എഐകെഎസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
വെഹിക്കിൾ ലോങ് മാർച്ച് ആരംഭിക്കുന്നതിന് മുന്നോടിയായി അകോലെ നഗരത്തിൽ പദയാത്രയും സംഘടിപ്പിച്ചിരുന്നു. കിസാൻ സഭാ അഖിലേന്ത്യാ പ്രസിഡന്റ് ഡോ. അശോക് ധാവ്‌ളെ, ജനറൽ സെക്രട്ടറി ഡോ. വിജൂ കൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ഡോ. അജിത് നവാലെ, സിപിഐ എം നേതാവ് വിനോദ് നിക്കോലെ, സംസ്ഥാന പ്രസിഡന്റ് യശ്വന്ത് സാഡെ, ജനറൽ സെക്രട്ടറി ഉമേഷ് ദേശ്മുഖ്, ട്രഷറർ സദാശിവ് സാബ്ലെ, നേതാക്കളായ കിസാൻ ഗുജാർ, രാഡ്ക കലങ്ഡ, കിരൺ ഗഹാല, ചന്ദ്രകാന്ത് ധാംഗ്ഡ, ദേവിദാസ് ഗാവിറ്റ്, നാംദേവ് ഭംഗ്രെ, ഡോ. അമോൽ വാഗ്മറെ, ഉദ്ദവ് പൗൾ, അർജുൻ അഡെ, ശങ്കർ സിഡാം, അഡ്വ. അജയ് ബുറാണ്ടെ, ഷംസിങ് പഡ്‌വി, മഹാദേവ് ഗാർപവാർ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
വെഹിക്കിൾ ലോങ് മാർച്ച് ആരംഭിക്കുന്നതിന് മുന്നോടിയായി അകോലെ നഗരത്തിൽ കൂറ്റൻ പദയാത്രയും സംഘടിപ്പിച്ചു. കിസാൻ സഭാ അഖിലേന്ത്യാ പ്രസിഡന്റ് ഡോ. അശോക് ധാവ്‌ളെ, ജനറൽ സെക്രട്ടറി ഡോ. വിജൂ കൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ഡോ. അജിത് നവളെ, സിപിഐ എം വിനോദ് നികോലെ, സംസ്ഥാന പ്രസിഡന്റ് യശ്വന്ത് സാഡെ, ജനറൽ സെക്രട്ടറി ഉമേഷ് ദേശ്മുഖ്, ട്രഷറർ സദാശിവ് സാബ്ലെ, നേതാക്കളായ കിസാൻ ഗുജാർ, രാഡ്ക കലങ്ഡ, കിരൺ ഗഹാല, ചന്ദ്രകാന്ത് ധാംഗ്ഡ, ദേവിദാസ് ഗാവിറ്റ്, നാംദേവ് ഭംഗ്രെ, ഡോ. അമോൽ വാഗ്മറെ, ഉദ്ദവ് പൗൾ, അർജുൻ അഡെ, ശങ്കർ സിഡാം, അഡ്വ. അജയ് ബുറാണ്ടെ, ഷംസിങ് പഡ്‌വി, മഹാദേവ് ഗാർപവാർ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
വരൾച്ചാ ദുരിതാശ്വാസം വർധിപ്പിക്കുക, കടക്കെണിയിലായ കർഷകർക്ക് കടമൊഴിവാക്കുക, ഉടമസ്ഥാവകാശം നിയമപരമായി നൽകുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.
തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോബർ 21 മുതൽ 26 വരെ അകോലെയിൽ അനിശ്ചിതകാല സത്യാഗ്രഹം നടന്നിരുന്നു. പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് പകരം പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധക്കാർക്ക് നോട്ടീസ് നൽകി കർഷകരെ തടയാനാണ് സർക്കാർ ശ്രമിച്ചത്. ഇത്തരം ഭീഷണികൾ തങ്ങളെ തളർത്തില്ലെന്നും ജനാധിപത്യപരമായ അവകാശങ്ങൾ സംരക്ഷിക്കാനാണ് അകോലെയിൽ നിന്ന് ഒക്ടോബർ 26 ന് വെഹിക്കിൾ ലോങ് മാർച്ച് പ്രഖ്യാപിച്ചതെന്നും നേതാക്കൾ വ്യക്തമാക്കി. രാത്രി ഇഗത്പുരിക്ക് സമീപമുള്ള ഘട്ടൻ ദേവിയിൽ വിശ്രമിക്കുന്ന മാർച്ച്, നാളെ രാവിലെ കസാര ഘട്ട് വഴി മുംബൈയിലേക്ക് പ്രവേശിക്കും.








0 comments