പിഎസ്‍സി: വിവിധ തസ്തികകളിൽ അഭിമുഖം

അഭിമുഖം
ഭൂജല വകുപ്പിൽ ജിയോഫിസിക്കൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 190/2025) തസ്തികയിലേക്ക് സെപ്തംബർ 10, 11 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജിആർ 8 വിഭാഗവുമായി ബന്ധപ്പെടണം (0471 2546440).
ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) (കാറ്റഗറി നമ്പർ 24/2025) തസ്തികയിലേക്ക് സെപ്തംബർ 16, 17 തീയതികളിൽ പിഎസ്‍സി ഇടുക്കി ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും.
കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ വർക്കർ/പ്ലാന്റ് അറ്റൻഡർ ഗ്രേഡ് 3 (പാർട്ട് 2 സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 500/2025 മുസ്ലീം) തസ്തികയിലേക്ക് സെപ്തംബർ 16 നും ടെക്നിക്കൽ സൂപ്രണ്ട് (ഡെയറി) (പാർട്ട് 1 ജനറൽ വിഭാഗം) (കാറ്റഗറി നമ്പർ 424/2024) തസ്തികയിലേക്ക് സെപ്തംബർ 16, 17, 18 തീയതികളിലും സീനിയർ മാനേജർ (എച്ച്ആർഡി) (പാർട്ട് 1 ജനറൽ വിഭാഗം) (കാറ്റഗറി നമ്പർ 464/2024) തസ്തികയിലേക്ക് സെപ്തംബർ 16 നും രാവിലെ 8ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് സിഎസ് വിഭാഗവുമായി ബന്ധപ്പെടണം (0471 2546442).
കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് ഫിനാൻസ് മാനേജർ പാർട്ട് 1 (ജനറൽ വിഭാഗം) (കാറ്റഗറി നമ്പർ 284/2024) തസ്തികയിലേക്ക് സെപ്തംബർ 16, 17, 18 തീയതികളിലും പാർട്ട് 2 (സൊസൈറ്റി വിഭാഗം) (കാറ്റഗറി നമ്പർ 285/2024) തസ്തികയിലേക്ക് സെപ്തംബർ 18 നും പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് സിഎസ് വിഭാഗവുമായി ബന്ധപ്പെടണം (0471 2546442).
പൊതുമരാമത്ത് (ഇലക്ട്രോണിക്സ് വിഭാഗം) വകുപ്പിൽ എഞ്ചിനീയറിങ് അസിസ്റ്റന്റ്/ ഓവർസിയർ ഗ്രേഡ് 1 (ഇലക്ട്രോണിക്സ്) (കാറ്റഗറി നമ്പർ 578/2024) തസ്തികയിലേക്ക് സെപ്തംബർ 16, 17, 18, 24 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ.3.എ. വിഭാഗവുമായി ബന്ധപ്പെടണം (0471 2546281).
ഒഎംആർ പരീക്ഷ
തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ റവന്യൂ വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 571/2025) തസ്തികയിലേക്ക് സെപ്തംബർ 19 ന് 1.30 മുതൽ 3.20 വരെ ഒഎംആർ പരീക്ഷ നടത്തും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നീട്ടി
വയനാട് ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ഫോറസ്റ്റ് വാച്ചർ (വനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന പുരുഷൻമാരായ പട്ടികവർഗ്ഗ ആദിവാസികൾക്ക് വേണ്ടിയുള്ള പ്രത്യേക നിയമനം) (കാറ്റഗറി നമ്പർ 97/2026) തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി സെപ്തംബർ 30 വരെ നീട്ടി.
അഭിമുഖം
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക്ക് ഓട്ടോ ബോഡി പെയിന്റിംഗ്) (കാറ്റഗറി നമ്പർ 320/2024) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം സെപ്തംബർ 18ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജിആർ9 - 0471 2546446.
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) (കാറ്റഗറി നമ്പർ 24/2025) തസ്തികയിലേക്ക് സെപ്തംബർ 10, 11, 23, 24, 25 തീയതികളിൽ പിഎസ്‍സി കോഴിക്കോട് ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് - 0495 2371971.
കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് എഞ്ചിനീയർ (കാറ്റഗറി നമ്പർ 595/2024) തസ്തികയിലേക്ക് സെപ്തംബർ 10, 11 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും.
കേരള കേര കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിൽ അനലിസ്റ്റ് (പാർട്ട് 1 ജനറൽ വിഭാഗം) (കാറ്റഗറി നമ്പർ 244/2024) തസ്തികയിലേക്ക് സെപ്തംബർ 10, 11 തീയതികളിൽ രാവിലെ 8ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് സിഎസ് വിഭാഗവുമായി ബന്ധപ്പെടണം (0471 2546442).
ആരോഗ്യ വകുപ്പിൽ ജൂനിയർ സയന്റിഫിക് ഓഫീസർ (കാറ്റഗറി നമ്പർ 422/2024) തസ്തികയിലേക്ക് സെപ്തംബർ 11 വരെ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജിആർ1സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546325).










0 comments