പിഎസ്‍സി: കായികക്ഷമതാ പരീക്ഷയും അഭിമുഖവും

പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (കാറ്റഗറി നമ്പർ 420/2025) തസ്തികയിലേക്ക് സെപ്തംബർ 15 മുതൽ വിവിധ ജില്ലകളിലെ പരീക്ഷാകേന്ദ്രങ്ങളിലും ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (കാറ്റഗറി നമ്പർ 360/2025, 316/2025) തസ്തികയിലേക്ക് സെപ്തംബർ 15, 16 തീയതികളിൽ കൊല്ലം ജില്ലയിലും വച്ച് രാവിലെ 5.30ന് കായികക്ഷമതാ പരീക്ഷ നടത്തും. ഉദ്യോഗാർഥികൾ ഗസറ്റ് വിജ്ഞാപനത്തിലെ മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ സഹിതം ഹാജരാകണം.
ഇടുക്കി ജില്ലയിൽ പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (കാറ്റഗറി നമ്പർ 420/2025) തസ്തികയിലേക്ക് 2026 സെപ്തംബർ 15, 16 തീയതികളിൽ രാവിലെ 5ന് ഇടുക്കി ജില്ലയിലെ കാൽവരി മൗണ്ട്, കാൽവരി ഹൈസ്കൂൾ ഗ്രൗണ്ടിൽ വച്ച് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.
വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (നേരിട്ടും തസ്തികമാറ്റം മുഖേനയും, എൻസിഎ) (കാറ്റഗറി നമ്പർ 211/2025, 213/2025, 214/2025) തസ്തികയിലേക്ക് ആഗസ്ത് മാസത്തിൽ ഇടുക്കി ജില്ലയിലെ കാൽവരി മൗണ്ട്, കാൽവരി ഹൈസ്കൂൾ ഗ്രൗണ്ട് കായികക്ഷമതാ പരീക്ഷാ കേന്ദ്രമായി ലഭിച്ചവർ 2026 ആഗസ്റ്റ് മാസത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന കായികക്ഷമതാ പരീക്ഷയ്ക്കായി അനുവദിച്ച അഡ്മിഷൻ ടിക്കറ്റുമായി പുതിയതായി നിശ്ചയിച്ച തീയതികളിൽ അതേ കേന്ദ്രത്തിൽ ഹാജരാകണം. അഡ്മിഷൻ ടിക്കറ്റിൽ ആഗസ്ത് 4 ലഭിച്ചവർ സെപ്തംബർ 18 നും, ആഗസ്ത് 5 ലഭിച്ചവർ സെപ്തംബർ 22 നും, ആഗസ്ത് 6 ലഭിച്ചവർ സെപ്തംബർ 23 നും, ആഗസ്ത് 10 ലഭിച്ചവർ സെപ്തംബർ 24നും, ആഗസ്ത് 11 ലഭിച്ചവർ സെപ്തംബർ 25 നും, ആഗസ്ത് 13 ലഭിച്ചവർ, സെപ്തംബർ 28 നും ആഗസ്ത് 18 ലഭിച്ചവർ സെപ്തംബർ 17 നും രാവിലെ 5ന് ഹാജരാകണം.
അഭിമുഖം
സർവ്വകലാശാലകളിൽ പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് 2 (ലൈബ്രറി) (കാറ്റഗറി നമ്പർ 274/2025) തസ്തികയിലേക്ക് സെപ്തംബർ 16, 17, 18, 23, 24, 25 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജിആർ8 വിഭാഗവുമായി ബന്ധപ്പെടണം
(0471 2546440).
ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യുപി സ്കൂൾ ടീച്ചർ (തമിഴ് മാധ്യമം) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 385/2025) തസ്തികയിലേക്ക് സെപ്തംബർ 17 ന് പിഎസ്‍സി ഇടുക്കി ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും.
കണ്ണൂർ ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (ആയുർവേദ) (കാറ്റഗറി നമ്പർ 248/2025 þ പട്ടികജാതി) തസ്തികയിലേക്ക് സെപ്തംബർ 17 ന് പിഎസ്‍സി കണ്ണൂർ ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും.
കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഇംഗ്ലീഷ്) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 287/2025) തസ്തികയിലേക്ക് സെപ്തംബർ 18 ന് പിഎസ്‍സി കോഴിക്കോട് മേഖലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും.
കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഇംഗ്ലീഷ്) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 623/2025) തസ്തികയിലേക്ക് സെപ്തംബർ 18 ന് പിഎസ്‍സി കോഴിക്കോട് മേഖലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും.










0 comments