ad
Deshabhimani

ആസൂത്രണ ബോർഡ് ചീഫ് പരീക്ഷ; പുതുക്കിയ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

KERALA PSC
വെബ് ഡെസ്ക്

Published on Sep 16, 2026, 01:51 AM | 1 min read

​തിരുവനന്തപുരം: കേരള സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ) തസ്തികയിലേക്കുള്ള പുതുക്കിയ ചുരുക്കപ്പട്ടിക പിഎസ്‌സി പ്രസിദ്ധീകരിച്ചു. മൂല്യനിർണയത്തിലെ സാങ്കേതിക പിഴവിനെത്തുടർന്ന് ആദ്യ റാങ്ക് പട്ടിക റദ്ദാക്കിയിരുന്നു. തുടർന്നാണ്‌ പുനർമൂല്യ നിർണയം നടത്തി കാറ്റഗറി നമ്പർ 249/2022 പ്രകാരമുള്ള തസ്തികയുടെ പുതിയ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്‌.​

ചുരുക്കപ്പട്ടികയിൽ 10 രജിസ്റ്റർ നമ്പറുകളുണ്ട്. നേരത്തെ പ്രസിദ്ധീകരിച്ച പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഒരു രജിസ്റ്റർ നമ്പർ ഒഴിവായി.


പകരം മറ്റൊരു രജിസ്‌റ്റർ നന്പർ ഉൾപ്പെട്ടു. ബാക്കി ഒമ്പത് രജിസ്റ്റർ നമ്പറുകൾക്ക്‌ മാറ്റമില്ല. പുതിയതായി ഉൾപ്പെട്ട ഉദ്യോഗാർഥിക്ക് അഭിമുഖം നടത്തും.​ പരീക്ഷയിലെ മാർക്കും അഭിമുഖത്തിലെ മാർക്കും പരിഗണിച്ച്‌ അന്തിമ റാങ്ക് പട്ടിക തയ്യാറാക്കും. റദ്ദാക്കിയ പട്ടികയിലെ ഒന്നാംസ്ഥാനക്കാരൻ പുതിയ ചുരുക്കപ്പട്ടികയിലും ഉൾപ്പെട്ടിട്ടുണ്ട്‌. അഭിമുഖശേഷം പ്രസിദ്ധീകരിക്കുന്ന മുഖ്യപട്ടികയിലാണ്‌ ഉദ്യോഗാർഥികളുടെ പേരും റാങ്കും ഉൾപ്പെടുക.


ഒമ്പത് മുതൽ 18 വരെയുള്ള 10 ചോദ്യങ്ങളുടെ ഉത്തരം മൂല്യനിർണയം നടത്തിയില്ലെന്ന്‌ പിഎസ്‌സി പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ്‌ റാങ്ക്‌ പട്ടിക റദ്ദാക്കി പുനർ മ‍ൂല്യനിർണയം നടത്തിയത്‌. വിഷയത്തിൽ ക്രൈംബ്രാഞ്ച്‌ അന്വേഷണം നടക്കുന്നുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home