ad
Deshabhimani

പിഎസ്‍സി; പരീക്ഷാകേന്ദ്രത്തിൽ മാറ്റം

Kerala PSC
വെബ് ഡെസ്ക്

Published on Sep 25, 2026, 08:05 PM | 1 min read

തിരുവനന്തപുരം : സെപ്തംബര്‍ 26 ന് ഉച്ചയ്ക്കുശേഷം 1.30 മുതല്‍ 3.20 വരെ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള മലപ്പുറം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് (കാറ്റഗറി നമ്പര്‍ 427/2025þപട്ടികവര്‍ഗ്ഗം മാത്രം), തിരുവനന്തപുരം ജില്ലയില്‍ നിയമസഭാ സെക്രട്ടറിയേറ്റില്‍ അമിനിറ്റീസ് അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 436/2025 ഒബിസി) എന്നീ തസ്തികകളുടെ ഒഎംആര്‍ പരീക്ഷ, എംഇഎസ്എച്ച്എസ്എസ് മണ്ണാര്‍ക്കാട്, പാലക്കാട് (സെന്റര്‍ നമ്പര്‍ 1274) എന്ന പരീക്ഷാ കേന്ദ്രത്തില്‍ എഴുതേണ്ട ഉദ്യോഗാര്‍ഥികള്‍ (രജിസ്റ്റര്‍ നമ്പര്‍ 1061512 -1061811) എംഇഎസ് കല്ലടി കോളേജ്, മണ്ണാര്‍ക്കാട്, പാലക്കാട് എന്ന പുതിയ പരീക്ഷാ കേന്ദ്രത്തില്‍ ഹാജരായി എഴുതേണ്ടതാണ്. അഡ്മിഷന്‍ ടിക്കറ്റ് പഴയ പരീക്ഷാകേന്ദ്രത്തിലേതോ പുതുതായി ഡൗണ്‍ലോഡ് ചെയ്തതോ ഉപയോഗിക്കാവുന്നതാണ്.


ഒഎംആര്‍ പരീക്ഷ


കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ഇലക്ട്രിസിറ്റി വര്‍ക്കര്‍ (കാറ്റഗറി നമ്പര്‍ 021/2026) (എല്ലാ ജില്ലകളും) തസ്തികയിലേക്ക് സെപ്തംബര്‍ 30ന് രാവിലെ 7 മുതല്‍ 8.50 വരെ ഒഎംആര്‍ പരീക്ഷ നടത്തും.


മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ജൂനിയര്‍ ലാബ് അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 733/2025) തസ്തികയിലേക്ക് ഒക്ടോബര്‍ 3 ന് ഉച്ചയ്ക്കുശേഷം 1.30 മുതല്‍ 3.20 വരെ ഒഎംആര്‍ പരീക്ഷ നടത്തും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home