Deshabhimani

പിഎസ്‍സി: അഭിമുഖവും ഒഎംആർ പരീക്ഷയും

Kerala PSC
വെബ് ഡെസ്ക്

Published on Oct 07, 2026, 12:56 PM | 1 min read

കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡില്‍ ചീഫ് (പേഴ്സ്പെക്ടീവ് പ്ലാനിംഗ് ഡിവിഷന്‍) (കാറ്റഗറി നമ്പര്‍ 657/2022) തസ്തികയിലേക്ക് ഒക്ടോബര്‍ 9ന് പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിആര്‍2എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546447).


കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗേജ് ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നമ്പര്‍ 864/2025 ഈഴവ/തീയ്യ/ബില്ലവ) തസ്തികയിലേക്ക് ഒക്ടോബര്‍ 14ന് പിഎസ്‍സി കോട്ടയം ജില്ലാ ഓഫീസില്‍ വച്ച് അഭിമുഖം നടത്തും.


കോട്ടയം ജില്ലയില്‍ വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (പ്രത്യേക നിയമനം) (വനത്തെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന പുരുഷ പട്ടികവര്‍ഗ്ഗ ആദിവാസികളില്‍ നിന്നും നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പര്‍ 120/2025) തസ്തികയിലേക്ക് ഒക്ടോബര്‍ 15, 16 തീയതികളില്‍ പിഎസ്‍സി കോട്ടയം ജില്ലാ ഓഫീസില്‍ വച്ച് അഭിമുഖം നടത്തും.


ഒഎംആര്‍ പരീക്ഷ


കേരളത്തിലെ സര്‍വകലാശാലകളില്‍ അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 454/2025) തസ്തികയിലേക്ക് ഒക്ടോബര്‍ 14 ന് രാവിലെ 7 മുതല്‍ 8.50 വരെ ഒഎംആര്‍ പരീക്ഷ നടത്തും.


ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കാസറഗോഡ് ജില്ലകളില്‍ റവന്യൂ വകുപ്പില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 571/2025 നേരിട്ടുള്ള നിയമനം) തസ്തികയിലേക്ക് ഒക്ടോബര്‍ 17ന് ഉച്ചയ്ക്കുശേഷം 1.30 മുതല്‍ 3.20 വരെ ഒഎംആര്‍ പരീക്ഷ നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home