ad
Deshabhimani

പിഎസ്‍സി; കായികക്ഷമതാ പരീക്ഷയും അഭിമുഖവും ഒഎംആര്‍ പരീക്ഷയും

Kerala PSC
വെബ് ഡെസ്ക്

Published on Sep 16, 2026, 01:47 PM | 2 min read

കായികക്ഷമതാ പരീക്ഷ


പാലക്കാട് ജില്ലയില്‍ ഫയര്‍ ആൻഡ് റെസ്ക്യൂ സര്‍വീസസ് വകുപ്പില്‍ വനിത ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫീസര്‍ (ട്രെയിനി) (കാറ്റഗറി നമ്പര്‍ 215/2025) തസ്തികയിലേക്ക് ആഗസ്ത് 13ന് മലപ്പുറത്ത് വച്ച് നടത്താന്‍ നിശ്ചയിച്ചിരുന്നതും പ്രതികൂല കാലവസ്ഥയെ തുടര്‍ന്ന് മാറ്റിവച്ചതുമായ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും സെപ്തംബര്‍ 23ന് രാവിലെ 5.30ന് പാലക്കാട് ജില്ലയിലെ മുട്ടിക്കുളങ്ങര കെഎപി രണ്ടാം ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടില്‍ വച്ച് നടത്തും. ഉദ്യോഗാര്‍ഥികള്‍ ഗസറ്റ് വിജ്ഞാപനത്തിലെ മാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സല്‍ സഹിതം ഹാജരാകണം.


തൃശ്ശൂര്‍ ജില്ലയില്‍ ഫയര്‍ ആൻഡ് റെസ്ക്യൂ സര്‍വീസസ് വകുപ്പില്‍ വനിത ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫീസര്‍ (ട്രെയിനി) (കാറ്റഗറി നമ്പര്‍ 215/2025) തസ്തികയിലേക്ക് ആഗസ്ത് 18 ന് നടത്താന്‍ നിശ്ചയിച്ചിരുന്നതും പ്രതികൂല കാലവസ്ഥയെ തുടര്‍ന്ന് മാറ്റിവച്ചതുമായ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും സെപ്തംബര്‍ 18 ന് രാവിലെ 5.30ന് തൃശ്ശൂര്‍, രാമവര്‍മപുരം ഡിഎച്ച്ക്യൂ ക്യാമ്പ് പരേഡ് ഗ്രൗണ്ടില്‍ വച്ച് നടത്തും. ഉദ്യോഗാര്‍ഥികള്‍ ആഗസ്ത് 18 ലെ അഡ്മിഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സല്‍ സഹിതം ഹാജരാകണം.


അഭിമുഖം


പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് വകുപ്പില്‍ വെല്‍ഫയര്‍ ഓഫീസര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 374/2024) തസ്തികയിലേക്ക് സെപ്തംബര്‍ 23, 24, 25 തീയതികളില്‍ പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിആര്‍3എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546281).


നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസസ് (കേരളം) വകുപ്പില്‍ ഇന്‍സ്ട്രക്ടര്‍ (സ്റ്റെനോഗ്രാഫി) (കാറ്റഗറി നമ്പര്‍ 376/2024) തസ്തികയിലേക്ക് സെപ്തംബര്‍ 23, 24, 25 തീയതികളില്‍ പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിആര്‍ 3എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546281).


മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ സോഷ്യല്‍ സയന്‍സ് (മലയാളം മാധ്യമം) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പര്‍ 365/2025) തസ്തികയിലേക്ക് സെപ്തംബര്‍ 24 ന് പിഎസ്‍സി മലപ്പുറം ജില്ലാ ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്.


ഒഎംആര്‍ പരീക്ഷ


സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്സ് വകുപ്പില്‍ സൂപ്രണ്ട് ഓഫ് സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്സ് (കാറ്റഗറി നമ്പര്‍ 708/2025) തസ്തികയിലേക്ക് സെപ്തംബര്‍ 22ന് രാവിലെ 7 മുതല്‍ 8.50 വരെ ഒഎംആര്‍ പരീക്ഷ നടത്തും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home