അര്ഹതാ നിര്ണയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കേരള ഹയര് സെക്കന്ഡറി വിദ്യാഭ്യാസ വകുപ്പില് ലാബ് അസിസ്റ്റന്റ് (കാറ്റഗറി നമ്പര് 175/2025) തസ്തികയിലേക്ക് അര്ഹതാ നിര്ണയ പരീക്ഷയുടെ ഫലം വെബ്സൈറ്റില് ലഭ്യമാണ്.
വകുപ്പുതല പരീക്ഷകളുടെ ടൈംടേബിള് പ്രസിദ്ധീകരിച്ചു
കേരള പബ്ലിക് സര്വീസ് കമ്മീഷന് ജൂലൈ 2026 വിജ്ഞാപനപ്രകാരമുള്ള വകുപ്പുതല പരീക്ഷകളുടെ(ഒഎംആര്/ഓണ്ലൈന്/വിവരണാത്മക/പ്രായോഗികപരീക്ഷകള്) ടൈംടേബിള് കേരള പബ്ലിക് സര്വീസ് കമീഷന്റെ ഔദ്യോഗിക വെബ്സൈറ്റില് ലഭ്യമാണ്.
വകുപ്പുതല വിവരാണാത്മക പരീക്ഷ
സര്വ്വേയും ഭൂരേഖയും വകുപ്പില് ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാന്/ഹെഡ് ഡ്രാഫ്റ്റ്സ്മാന്മാരുടെ വകുപ്പുതല (വിവരണാത്മക) പരീക്ഷ (സ്പഷ്യല് ടെസ്റ്റ് ഏപ്രില് 2025) 2026 ഒക്ടോബര് 22, 23, 24 തീയതികളില് കേരള പബ്ലിക് സര്വീസ് കമീഷന്റെ ആസ്ഥാന ഓഫീസില് വച്ചു നടത്തും. ടൈം ടേബിള്, സിലബസ്സ് എന്നിവ കമ്മീഷന്റെ വെബ്സൈറ്റില് ലഭ്യമാണ്.
വകുപ്പുതല പരീക്ഷ (സ്പെഷ്യല് ടെസ്റ്റ്)
കേരള ജനറല് സര്വീസിലേയും കേരള വാട്ടര് അതോറിറ്റിയിലേയും ഡിവിഷണല് അക്കൗണ്ടന്റുമാരുടെ വകുപ്പുതല പരീക്ഷയ്ക്ക് (സ്പെഷ്യല് ടെസ്റ്റ് സെപ്റ്റംബര്) ഓണ്ലൈനായി അപേക്ഷകള് ക്ഷണിച്ചിട്ടുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര് 28 ബുധനാഴ്ച
രാത്രി 12 മണി വരെ.








0 comments