Deshabhimani

നെടുമ്പാശേരി വാഹനക്കുരുതി: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി

Nedumbassery accident Suhail

പ്രതി സുഹൈൽ സജീവ്

വെബ് ഡെസ്ക്

Published on Oct 17, 2026, 03:43 PM | 1 min read

തിരുവനന്തപുരം: നെടുമ്പാശേരി വാഹനക്കുരുതിയിൽ മുഖ്യപ്രതി സുഹൈൽ സജീവ് ഉൾപ്പടെയുള്ള നാലു പ്രതികളുടെയും ജാമ്യാപേക്ഷ അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. ബോസ്റ്റൽ ഹോമിലേയ്ക്ക് തന്നെ സുഹൈലിനെ കൊണ്ടുപോകും. കേസിൽ കഴിഞ്ഞ ദിവസം കോടതി വിശദമായ വാദം കേട്ടിരുന്നു. മൂന്നുപേർ ഒറ്റ സ്കൂട്ടറിൽ സഞ്ചരിച്ചതുകൊണ്ട് അപകടം വിളിച്ചുവരുത്തിയെന്നായിരുന്നു പ്രതിഭാ​ഗത്തിന്റെ പ്രധാന വാദം.


എന്നാൽ അതുകൊണ്ടാണോ സുഹൈൽ ഓടിച്ച വാഹനം ഇടിച്ചിട്ടതെന്ന് കോടതി തിരിച്ചു ചോദിക്കുകയും മൂന്നു ജീവൻ പോയില്ലേ, ഇനിയെന്ത് നടപടിയെന്നും കോ‌ടതി ചോദിച്ചിരുന്നു. കൂടാതെ പ്രതികൾക്ക് 19 വയസു മാത്രമാണ് പ്രായമെന്നും മുൻകാല ക്രിമിനൽ പശ്ചാത്തലമില്ലെന്നുൾപ്പടെയുള്ള കാര്യങ്ങൾ പ്രതിഭാ​ഗം ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും അതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. വയസ് 19 ആണെങ്കിലും പ്രതികൾ കുറ്റുവും ഭവിഷത്തുകളും അറിയുന്നവർ തന്നെയാണെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.


കൂടാതെ കേസിലെ മുഖ്യതെളിവായി പ്രതി സുഹൈലിന്റെ മൂത്രം, രക്തം തുടങ്ങിയ പരിശോധിച്ച ഫലം പ്രോസിക്യൂഷൻ ഉയർത്തിക്കാട്ടി.ഇതിൽ ഒരു മനുഷ്യ ശരീരത്തിൽ അളവിൽ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യമാണ് സുഹൈലിന്റെ ശരീരത്തിലുണ്ടായിരുന്നതെന്നാണ് ഫലത്തിൽ പറഞ്ഞിരുന്നത്. ഇതെല്ലാം മുഖവിലയ്ക്കെടുത്ത കോടതി പ്രതികൾക്ക് ജാമ്യം നിഷേധിക്കുകയായിരുന്നു. പ്രതിഭാ​ഗം മേൽകോടതിയിൽ അപ്പീൽ നൽകുമെന്നാണ് വിവരം.


ഈ മാസം 11 ന് പുലർച്ചെയാണ് നെടുമ്പാശേരി എയർപോട്ട് റോഡിൽ അപകടമണ്ടായത്. മദ്യലഹരിയിൽ അമിതവേ​ഗതയിലെത്തിയ മിനി കൂപ്പർ വാഹനം സ്കൂട്ടർ യാത്രികരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഇയാസ്, ദേവിക, ഗോപിക എന്നീ മൂന്ന് കൗമാരക്കാരാണ് കൊല്ലപ്പെട്ടത്.


കേസിൽ പ്രതിയെ സംരക്ഷിക്കാൻ പൊലീസ് ബോധപൂർവമായ ശ്രമങ്ങൾ നടത്തിയും ചർച്ചയായിരുന്നു. ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് മുഖ്യപ്രതി സുഹൈലിനെതിരെ കേസെടുത്തത്. ഇപ്പോഴും വാഹനം ഓടിച്ചത് സുഹൈലാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. വാഹനക്കുരുതിയിൽ നിന്നും പ്രതിയെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാ​ഗമാണിത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home