Deshabhimani

ഹോങ്കോങ് സിക്‌സസ്: ഇന്ത്യൻ ടീം ക്യാപ്റ്റൻ ഭുവനേശ്വർ കുമാർ പിന്മാറി; ക്രുനാൽ പാണ്ഡ്യ നയിക്കും

BHUVANESHWAR KUMAR
വെബ് ഡെസ്ക്

Published on Oct 17, 2026, 04:06 PM | 1 min read

മുംബൈ: ഹോങ്കോങ് സിക്‌സസ് 2026 ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ മാറ്റം. ദേശീയ ടീമിലേക്ക് തിരിച്ചുവിളിക്കപ്പെട്ടതോടെ ടീം ക്യാപ്റ്റനായ പേസർ ഭുവനേശ്വർ കുമാർ ടൂർണമെന്റിൽനിന്ന് പിന്മാറി. പകരം ആർസിബി താരം ക്രുനാൽ പാണ്ഡ്യ ഇന്ത്യൻ ടീമിന്റെ നായകനാകും. ഭുവനേശ്വറിന് പകരക്കാരനായി ഗുജറാത്ത് ടൈറ്റൻസ് പേസർ കുൽവന്ത് ഖെജ്രോലിയയെയും ടീമിൽ ഉൾപ്പെടുത്തി.


ഒക്ടോബർ 22ന് ആരംഭിക്കുന്ന ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്കാണ് ഭുവനേശ്വർ കുമാറിന് വിളിയെത്തിയത്. നാല് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് താരം ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നത്.


ഏഴ് അംഗ ഇന്ത്യൻ ടീമിൽ ശശാങ്ക് സിങ്, രാഹുൽ തെവാട്ടിയ, നിതീഷ് റാണ, രാഹുൽ ത്രിപാഠി, ടി. നടരാജൻ എന്നിവരും ഇടംപിടിച്ചു. ഐപിഎല്ലിൽ പരിചയസമ്പത്തുള്ള താരങ്ങളും വെടിക്കെട്ട് ബാറ്റർമാരും ഓൾറൗണ്ടർമാരും ഉൾപ്പെടുന്നതാണ് സംഘം.



ഭുവനേശ്വറിന്റെ അഭാവം ടീമിന് തിരിച്ചടിയാകുമെങ്കിലും ക്രുനാൽ പാണ്ഡ്യയുടെ നേതൃത്വത്തിൽ മികച്ച പ്രകടനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഹോങ്കോങ് സിക്‌സസിൽ ഭുവനേശ്വറിനെ കാണാനാകാത്തതിൽ നിരാശയുണ്ടെങ്കിലും ദേശീയ ടീമിലേക്ക് തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്ന് ക്രിക്കറ്റ് ഹോങ്കോങ് ചൈനയുടെ കൊമേഴ്‌സ്യൽ ആൻഡ് മാർക്കറ്റിങ് ഡയറക്ടർ അനുരാഗ് ഭട്‌നഗർ പ്രതികരിച്ചു. ന്യൂസിലൻഡ് പര്യടനത്തിൽ താരത്തിന് വിജയാശംസകളും നേർന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home