Deshabhimani

തെരഞ്ഞെടുപ്പ് കമ്മീഷണ‍ർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണം; ഡിഎംകെ

m k stalin
വെബ് ഡെസ്ക്

Published on Oct 17, 2026, 04:41 PM | 1 min read

ചെന്നൈ: എസ്ഐആ‍ര്‍ വെട്ടിപ്പുകളുടെ പശ്ചാത്തലത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യണമെന്നും ബാലറ്റ് പേപ്പര്‍ സമ്പ്രദായം തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഡി എം കെ പാര്‍ടി പ്രമേയം. പ്രസിഡന്റും തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയുമായ എംകെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന പാര്‍ടി പാർലമെന്റ് അംഗങ്ങളുടെ യോഗത്തിലാണ് ആവശ്യം.


Related News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണ‍ർ ഗ്യാനേഷ്കുമാറിനെ സ്ഥാനത്ത് നിന്നും നീക്കി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റ് സ്ലിപ്പുകളും തമ്മിലുള്ള പൊരുത്തക്കേടുകൾ ഗൗരവതരമാണ്. വിശ്വസ്യത വീണ്ടെടുക്കാൻ ബാലറ്റിലേക്ക് മാറണം. എസ്ഐആര്‍ പൂര്‍ണമായും തള്ളമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം നൽകാനും തീരുമാനിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home