Deshabhimani

ഡൽഹി പ്രതിഷേധം; അഭീജിത് ദീപ്കെയ്ക്ക് ജാമ്യം

abhijitdipke
വെബ് ഡെസ്ക്

Published on Oct 17, 2026, 04:53 PM | 1 min read

ഡൽഹി: അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചു. ജാമ്യ വ്യവസ്ഥകളിൽ ഒപ്പുവെക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ ഉടൻ മോചിപ്പിക്കും. അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടില്ലെന്നും, ബോണ്ട് ഒപ്പുവെച്ച ശേഷം ഉടൻ തന്നെ പുറത്തിറങ്ങാൻ അനുമതി നൽകുമെന്നുമാണ് ലഭ്യമാകുന്ന വിവരം.


വെള്ളിയാഴ്ച വൈകുന്നേരമാണ് തിരം​ഗാ റാലിയിൽ പങ്കെടുക്കാൻ പോകവെ ഡൽഹി പൊലീസ് അഭിജീതിനെ കസ്റ്റഡിയിലെടുത്ത് അജ്ഞാതകേന്ദ്രത്തിൽ പാർപ്പിച്ചത്. മണിക്കൂറുകളായി കസ്റ്റഡിയിൽവെച്ചശേഷമാണ് അഭിജീതിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ക്രമസമാധാനപ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചതിനാണ് അഭിജീതിനെതിരെ കേസെടുത്തത്.


മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ്‌ കുമാര്‍ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട പ്രക്ഷോഭത്തിന്റെ ഭാഗമായാണ് രാജ്യ തലസ്ഥാനത്ത് തിരംഗാ റാലി നടത്തുമെന്ന് സിജെപിയും ഇടതുപക്ഷ സംഘടനകളും പ്രഖ്യാപിച്ചത്. സേനകളുടെ അടിച്ചമർത്തൽ അതിജീവിച്ച് റാലിയില്‍ പതിനായിരങ്ങള്‍ അണിചേര്‍ന്നിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home