പിണറായി വിജയന്റെ വസതിയിൽ ഇഡി നോട്ടീസ് പതിച്ചത് രാഷ്ട്രീയ നാടകം; നിയമപരമായും രാഷ്ട്രീയമായും നേരിടും: എം വി ഗോവിന്ദൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ ഇ ഡി നോട്ടീസ് പതിപ്പിച്ചത് രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ഇഡിയെയും ബിജെപിയെയും കേരളത്തിൽ കടന്നുകയറാൻ സഹായിക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ഇഡി ആദ്യം കൈകാര്യം ചെയ്ത എക്സാലോജിക് കേസിൽ വസ്തുതകളില്ലെന്ന് വ്യക്തമായതിനു പിന്നാലെയാണ് അതിന്റെ തുടർച്ചയായി മന്ത്രി പി എ മുഹമ്മദ് റിയാസിനും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമെതിരെ ഹവാല ആരോപണങ്ങൾ ഉന്നയിച്ച് ഇഡി നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഇഡി കേരളത്തിലെ ഉന്നത പൊലീസ് നേതൃത്വത്തോട് നിർദേശിച്ചപ്പോൾ, സമാനസാഹചര്യത്തിൽ ഇന്ത്യയിലെ തന്നെ പഞ്ചാബിലും തമിഴ്നാട്ടിലും ഇ ഡി നൽകിയ ഇത്തരം കാര്യങ്ങൾ അംഗീകരിച്ചു കൊടുത്തിരുന്നില്ല. പക്ഷെ വി ഡി സതീശൻ ഗവർമെന്റ് അത് അംഗീകരിച്ച് കൊടുക്കുന്ന നിലയാണ് ഉണ്ടായത്.
അടിസ്ഥാനമില്ലാത്ത കള്ളക്കേസിന്റെ ഭാഗമായാണ് ഇഡിയുടെ നടപടികളെന്നും നോട്ടീസ് പതിപ്പിച്ചത് നാടകമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വിഷയത്തിൽ രാഷ്ട്രീയമായും നിയമപരമായും ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.








0 comments