പിഎസ്‍സി; അഭിമുഖവും ഒഎംആർ പരീക്ഷയും

തിരുവനന്തപുരം : കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ജേർണലിസം (കാറ്റഗറി നമ്പർ 309/2025 എസ്ഐയുസി നാടാർ) തസ്തികയിലേക്ക് സെപ്തംബർ 9ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജി ആർ 5 വിഭാഗവുമായി ബന്ധപ്പെടണം (0471 2546439).
പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം) (കാറ്റഗറി നമ്പർ 264/2025 എൽസി/എഐ) തസ്തികയിലേക്ക് സെപ്തംബർ 11ന് രാവിലെ 11നും ഹൈസ്കൂൾ ടീച്ചർ (ഹിന്ദി) (ഹിന്ദുനാടാർ) (കാറ്റഗറി നമ്പർ 512/2025) തസ്തികയിലേക്ക് സെപ്തംബർ 11ന് ഉച്ചയ്ക്ക് 12നും പിഎസ്‍സി പത്തനംതിട്ട ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് 0468 2222665 എന്ന നമ്പറിൽ ബന്ധപ്പെടണം.
കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) മലയാളം മീഡിയം (കാറ്റഗറി നമ്പർ 24/2025) തസ്തികയിലേക്ക് സെപ്തംബർ 11ന് പിഎസ്‍സി പത്തനംതിട്ട ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും.
പ്രമാണപരിശോധന
തിരുവനന്തപുരം ജില്ലയിൽ കേരള എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ (കാറ്റഗറി നമ്പർ 386/2025) തസ്തികയുടെ പ്രായോഗിക പരീക്ഷ വിജയിച്ച ഉദ്യോഗാർത്ഥികൾക്ക് സെപ്തംബർ 8ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും.










0 comments