പിഎസ്‍സി: വിവിധ തസ്തികകളിൽ വിജ്ഞാപനം

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിക്കും.
ജനറൽ റിക്രൂട്ട്മെന്റ് - സംസ്ഥാനതലം
1. കേരള തുറമുഖ വകുപ്പിൽ (ഹൈഡ്രോഗ്രാഫിക് സർവേ വിംഗ്) ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2
2. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ (കെഎസ്എഫ്ഇ) പ്യൂൺ/വാച്ച്മാൻ (കെഎസ്എഫ്ഇയിലെ പാർട്ട്ടൈം ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം)
ജനറൽ റിക്രൂട്ട്മെന്റ് - ജില്ലാതലം
1. തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ വനം വന്യജീവി വകുപ്പിൽ ഫോറസ്റ്റ് ബോട്ട് ഡ്രൈവർ (നേരിട്ടും തസ്തികമാറ്റം മുഖേനയും)
സ്പെഷ്യൽ റിക്രൂട്ട്മെന്റ് - സംസ്ഥാനതലം
1. കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (സ്റ്റാറ്റിസ്റ്റിക്സ്) (പട്ടികവർഗ്ഗം)
2. തദ്ദേശസ്വയം ഭരണ വകുപ്പിൽ (ഗ്രൂപ്പ് 4 പ്ലാനിംഗ് വിങ്) ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2/ടൗൺ പ്ലാനിംഗ് സർവേയർ ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗ്ഗം)
എൻസിഎ റിക്രൂട്ട്മെന്റ് - സംസ്ഥാനതലം
1. കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) അറബിക് (പട്ടികജാതി/പട്ടികവർഗ്ഗം)
2. കേരള പോലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വുമൺ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ (എൽസി/എഐ)
3. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ (കെഎസ്എഫ്ഇ) പ്യൂൺ/വാച്ച്മാൻ (കെഎസ്എഫ്ഇയിലെ പാർട്ട്ടൈം ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം - പട്ടികവർഗ്ഗം)
അസാധാരണ ഗസറ്റ് തീയതി 30.09.2026. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 04.11.2026.
അഭിമുഖം
1. കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ മേറ്റ് (മൈൻസ്) (കാറ്റഗറി നമ്പർ 645/2025 പട്ടികജാതി)
2. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ പ്യൂൺ/വാച്ച്മാൻ (കെഎസ്എഫ്ഇയിലെ പാർട്ട്ടൈം ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പർ 06/2026 - ഈഴവ/തിയ്യ/ബില്ലവ)
ചുരുക്കപ്പട്ടിക
1. കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ ഫോർമാൻ (കാറ്റഗറി നമ്പർ 098/2025).
സാധ്യതാപട്ടിക
1. തൃശ്ശൂർ, വയനാട് ജില്ലകളിൽ തദ്ദേശ സ്വയം ഭരണ വകുപ്പിൽ ട്രേസർ (കാറ്റഗറി നമ്പർ 633/2025).









0 comments