Saturday 18, July 2026
English
E-paper
Trending Topics
വാർത്താക്കുറിപ്പിൽ കൊച്ചിൻ പോർട്ടിലെ പുതിയ കപ്പൽനിർമാണ കമ്പനിയെക്കുറിച്ച് പറയുന്നുണ്ട്. സതീശൻ പ്രഖ്യാപിച്ച ‘മിഷൻ സമുദ്ര’യുടെ ഭാഗമെന്ന് തോന്നിപ്പിക്കുംവിധമാണിത് പറയുന്നത്.
കെഎസ്യുക്കാർക്ക് പരാതിയുണ്ടെങ്കിൽ പരിഹരിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. അവർ അഭിപ്രായം പറയുന്നതിൽ തെറ്റില്ലെന്നും മുന്പും അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു
നിലവിലുള്ള മാർഗങ്ങളെ ആശ്രയിച്ച് വൈദ്യുതി കണ്ടെത്താനുള്ള ശ്രമങ്ങൾ കെഎസ്ഇബി തുടർന്നെങ്കിലും പ്രതികൂലാവസ്ഥകണ്ട് പുതിയനീക്കം നിർദേശിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ആരുമുണ്ടായിരുന്നില്ല.
വർഗീയവിദ്വേഷം വളർത്തുന്ന വ്യാജ പ്രസ്താവനകളാണ് പ്രവാസി ഹാൻഡിലുകളിൽനിന്നും മറ്റും പ്രചരിപ്പിക്കുന്നത്. കെ കെ രാഗേഷ് പറയാത്ത കാര്യങ്ങൾ അദ്ദേഹത്തിന്റെ ഫോട്ടോ സഹിതമാണ് പ്രചരിപ്പിക്കുന്നത്.
പുറ്റിങ്ങൽ ക്ഷേത്രത്തിനുസമീപത്തെ ശാർക്കര ദേവീക്ഷേത്രം വളപ്പിൽ വാഹനങ്ങളിൽ സൂക്ഷിച്ചിരുന്ന 847 കിലോഗ്രാം സ്ഫോടകവസ്തുക്കളിൽ നിന്ന് 12 സാന്പിൾ ശേഖരിച്ചാണ് രാസപരിശോധനയ്ക്ക് അയച്ചത്.
കേരളത്തിലേക്ക് ആവശ്യമായ പഞ്ചസാരയുടെ നല്ലൊരുശതമാനവും എത്തിക്കുന്നത് മഹാരാഷ്ട്രയിൽനിന്നാണ്. മഹാരാഷ്ട്രക്ക് പുറമെ ഉത്തർപ്രദേശ്, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലാണ് വ്യാപകമായി കരിന്പ് കൃഷിയുള്ളത്.
ഗാർഹികപീഡനം, ലഹരി ഉപയോഗം, മൊബൈൽ അഡിക്ഷൻ തുടങ്ങിയ പ്രശ്നങ്ങളാണ് പ്രധാനമായും കൈകാര്യം ചെയ്യുന്നത്.
മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലായി 120 അധിക ബാച്ചുകൾ അനുവദിച്ചിരുന്നു. ഏതൊക്കെ സ്കൂളുകൾക്കാണെന്ന് തീരുമാനമാകാത്തതിനാൽ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിൽ വിദ്യാർഥികൾക്ക് ഗുണമുണ്ടായില്ല.
പട്ടികയിലെ ഉള്ളടക്കത്തിൽ ഭേദഗതി വരുത്താനും നിയോജക മണ്ഡലം/വാർഡ് എന്നിവയിൽ സ്ഥാനമാറ്റം വരുത്താനുമുള്ള അപേക്ഷകളും ഓൺലൈനായി നൽകാം.
കരടുപട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് 21 മുതൽ ആഗസ്ത് അഞ്ചുവരെ അപേക്ഷിക്കാം. 2026 ജനുവരി ഒന്നിനോ മുന്പോ 18 തികഞ്ഞവർ www.sec.kerala.go v.in ലൂടെയാണ് അപേക്ഷിക്കേണ്ടത്.
കയറ്റിറക്കുമതി തുടങ്ങുന്ന സാഹചര്യത്തിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ യുഡിഎഫ് സർക്കാർ മുൻകൈയെടുക്കുന്നില്ലെന്ന് വ്യവസായരംഗത്തെ പ്രമുഖരും പറയുന്നുണ്ട്.
ദൂരെനിന്നുവരെ പരീക്ഷാകേന്ദ്രങ്ങളിലെത്തിയവർക്ക് തീരുമാനം തിരിച്ചടിയായി. നഗരത്തിലുള്ളവർക്കുപോലും പുനലൂർ, പത്തനാപുരം മേഖലയിലാണ് പരീക്ഷാകേന്ദ്രം അനുവദിച്ചത്.
ചിരിക്കുന്ന മുഖത്തോടെ ആൾക്കാരെ നോക്കുന്ന രീതിയിലാണ് രൂപകൽപന. വി എസിന്റെ മകൻ അരുൺകുമാർ കളിമണ്ണിൽ നിർമിച്ച ശിൽപ്പം വിലയിരുത്താൻ കാനായിയിലെ പണിപ്പുരയിലെത്തി നിർദ്ദേശങ്ങൾ നൽകി.
ചൊവ്വ വൈകിട്ട് അഞ്ചോടെ പൊൻകുഴിയിൽ ദേശീയപാതയോരത്തുണ്ടായ അപകടത്തിലാണ് പൊൻകുഴി കാട്ടുനായ്ക്ക ഉന്നതിയിലെ മനു(11)വിന് പരിക്കേറ്റത്. 5.30ന് ഹൈവേ പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും ആശുപത്രിയിൽ എത്തിച്ചില്ല.
പ്രാഥമിക പരീക്ഷ ശനി രാവിലെയും ഉച്ചയ്ക്കുമായാണ് നിശ്ചയിച്ചത്. അഡീഷണൽ ചീഫ് സൂപ്രണ്ടായി നിയോഗിച്ച പിഎസ്സി ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നാണ് വീഴ്ച.