ലൈംഗിക കുറ്റവാളിയുമായുള്ള ബന്ധം; ട്രംപിനെതിരായ കൂടുതൽ വിവരങ്ങൾ പുറത്ത്

വാഷിങ്‌ടൺ : ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റീനുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നടത്തിയ ഇ മെയിൽ ഇടപാടുകളുടെ രേഖകൾ പുറത്തുവിട്ട് ഡെമോക്രാറ്റുകൾ. ജെഫ്രി എപ്‌സ്‌റ്റീന്റെ ഇരകളിൽ ഒരാളോടൊപ്പം പ്രസിഡന്റ് ട്രംപ് തന്റെ വീട്ടിൽ മണിക്കൂറുകൾ ചെലവഴിച്ചു എന്ന് ജെഫ്രി എപ്‌സ്‌റ്റീൻ എഴുതിയ ഇ മെയിലുകളാണ് ബുധനാഴ്ച പുറത്തുവിട്ടത്. കുറ്റങ്ങളിൽ വിചാരണ കാത്തിരിക്കുന്നതിനിടെ 201ൽ ന്യൂയോർക്ക് ജയിലിൽ എപ്‌സ്‌റ്റീൻ ആത്മഹത്യ ചെയ്യുകയായിരുന്നു.
തന്റെ ലൈംഗികുറ്റകൃത്യങ്ങളെകുറിച്ച് ട്രംപിന് അറിയാമായിരുന്നുവെന്ന എപ്‌സ്‌റ്റീന്റെ മറ്റൊരു സന്ദേശവും പുറത്തുവിട്ടവയിലുണ്ട്. എന്നാൽ ഇത് ട്രംപ് ശക്തമായി നിഷേധിച്ചു. എപ്സ്റ്റീനും താനും സുഹൃത്തുക്കളായിരുന്നുവെന്നും ഒരു തർക്കത്തെ തുടർന്ന് അത് ഇല്ലാതായെന്നും ട്രംപ് നേരത്തെ വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ ഇ മെയിലുകൾ പുറത്തുവന്നത്. എപ്‌സ്‌റ്റീന്റെ ധാരാളം മെയിലുകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ട്രംപിനെ ലക്ഷ്യമിട്ട് ആസൂത്രിതമായി കെട്ടിച്ചമച്ച ഇമെയിലുകളാണ് ഡെമോക്രാറ്റുകൾ പുറത്തുവിടുന്നതെന്ന് വൈറ്റ്‌ഹൗസ് അറിയിച്ചു.








0 comments