മുഖ്യമന്ത്രി എന്നോടൊപ്പം

print edition ആർതി ഹാപ്പിയാണ്‌ ; ഒരു ഫോൺ വിളിയിൽ നഴ്‌സിങ് ഫീസ്‌ റെഡി

Cm With Me arthy nursing fee

മൂന്നാർ സഹകരണ ബാങ്ക് പ്രസിഡന്റ് കെ വി ശശിയിൽനിന്ന്‌ ആർതി ചെക്ക്‌ ഏറ്റുവാങ്ങുന്നു

avatar
പാട്രിക് വേഗസ്

Published on Nov 15, 2025, 03:30 AM | 1 min read


മൂന്നാർ

അവസാന സെമസ്റ്റര്‍ ഫീസടയ്‍ക്കാൻ വഴിയില്ലാതെ ആശങ്കയിലായിരുന്നു ബംഗളൂരു മാനസ നഴ്‍സിങ് കോളേജ് ബിഎസ്‍സി വിദ്യാര്‍ഥിനി ആര്‍തി. ആശങ്ക അധികം നീണ്ടില്ല, ‘മുഖ്യമന്ത്രി എന്നോടൊപ്പം’ പദ്ധതിയിലൂടെ ആര്‍തി മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് കാര്യം പറഞ്ഞു. മൂന്ന് ദിവസത്തിനകം ഫീസടയ്‌‍ക്കാനുള്ള തുക ആര്‍തിയുടെ അക്ക‍ൗണ്ടിലെത്തി.


കണ്ണൻ ദേവൻ കമ്പനി തെന്മല എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിൽ തൊഴിലാളികളായ പവൻദുരൈ–സരസ്വതി ദമ്പതിമാരുടെ മകളാണ് ആര്‍തി. ഫീസടയ്‍ക്കാൻ ബുദ്ധിമുട്ടിയ ആര്‍തിയോട് എറണാകുളത്തുള്ള സുഹൃത്താണ് മുഖ്യമന്ത്രി എന്നോടൊപ്പം എന്ന പദ്ധതിയെക്കുറിച്ച്‌ പറഞ്ഞത്. തൊട്ടുപിന്നാലെ മുഖ്യമന്ത്രിയെ വിളിച്ചു. ഫീസ് അടയ്‍ക്കാൻ സഹായിക്കണമെന്നും കുറഞ്ഞ പലിശയിൽ വായ്പ നൽകുന്നതുൾപ്പെടെ പരിഗണിക്കണമെന്നും മൂന്നാർ സഹകരണ ബാങ്കിനോട്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ നിർദേശിച്ചു. മൂന്നാർ സഹകരണ ബാങ്കിലെ ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, ബാങ്കിന്റെ പോഷക സ്ഥാപനമായ ടി ആൻഡ് യു ലെഷർ ഹോട്ടലിലെ ജീവനക്കാർ എന്നിവർ ചേർന്ന് ആർതിയുടെ ഫീസ്‌ അടയ്‌ക്കാൻ തയ്യാറായി. വായ്പ എടുക്കാതെതന്നെ ഫീസ് അടയ്ക്കാൻ ആവശ്യമായ 90,000 രൂപ ആർതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുകയായിരുന്നു.


മൂന്നാർ ടി ആൻഡ് യു ലെഷർ ഹോട്ടലിൽ നടന്ന ചടങ്ങിൽ മൂന്നാർ സഹകരണ ബാങ്ക്‌ പ്രസിഡന്റ് കെ വി ശശി ചെക്ക് കൈമാറി. ബാങ്ക് സെക്രട്ടറി ഇൻ ചാർജ് റാണി ഡി നായർ, ടി ആൻഡ്‌ യു എംഡി പ്രഫുൽചന്ദ്രൻ, ഭരണസമിതി അംഗങ്ങളായ എം ലക്ഷ്മണൻ, വി മാരിയപ്പൻ, പി കെ കൃഷ്ണൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home