Sunday 19, July 2026
English
E-paper
Trending Topics
ജന്മിത്തറവാടും തോട്ടങ്ങളും വിറ്റ് നഗരത്തിൽ ചേക്കേറിയ നവബ്രാഹ്മണ്യത്തിൻ്റെ ഗൃഹാതുരസ്മൃതിയല്ല വി എസിൻ്റെ പാരിസ്ഥിതികവബോധം.
അയൽവാസി നെടുംചിറയിൽ അനീഷിന്റെ വീട്ടിൽ ടിവി വാർത്ത കാണുകയായിരുന്നു. കേൾവികുറഞ്ഞ സരോമ്മ ടിവിയുടെ അടുത്തേക്ക് നീങ്ങിനിന്നു, മുഷ്ടിചുരുട്ടി നിൽക്കുന്ന വി എസിനെ കണ്ടതും എല്ലാംമറന്ന് അഭിവാദ്യമേകി.
വി എസ് ഷർട്ടൂരി അമ്പലത്തിൽക്കയറിയ ചിത്രം പ്രചരിപ്പിച്ച് അദ്ദേഹത്തെ ദൈവവിശ്വാസിയായി ചിത്രീകരിക്കാൻ നോക്കിയ ചരിത്രമുണ്ട്, മലയാള മനോരമയ്ക്ക്. സ്വന്തം ഭൂമി കൈയേറ്റം മറയ്ക്കാനായിരുന്നു പത്രത്തിന്റെ വ്യാജനിർമ്മിതി.
1970–-72 കാലം. കുടിയിറക്കിനെതിരെ തമിഴ്നാട്ടിലെ നീലഗിരിയിലും സിപിഐ എം നേതൃത്വത്തിൽ സമരമാരംഭിച്ചു. കർഷകരും തൊഴിലാളികളും താമസിക്കുന്ന കുടിലുകൾ പൊലീസ് അഗ്നിക്കിരയാക്കി. കേറികിടക്കാൻ ഇടമില്ലാതെ പാവപ്പെട്ടവർ പെരുവഴിയിലായി
സമരം ജീവിതമാക്കിയ കേരളത്തിന്റെ പ്രിയനേതാവിന് അന്ത്യാഭിവാദ്യം അർപ്പിച്ച് കേരളം
‘മുൻമുനിയൂർ’ കുടയോടുള്ള ഇഷ്ടം തുറന്നുപറഞ്ഞ സമരനായകന്റെ വിളി വീണ്ടും എത്തിയത് ബിന്ദു പ്രകാശിന് ഇന്നും ഒളിമങ്ങാത്ത ഓർമയാണ്.
ഓർമകൾ മാഞ്ഞുപോയ ആ നാളുകളിലും അദ്ദേഹത്തിന്റെ കൂടെ ഷിബു ഉണ്ടായി.
‘പശുവാണ് മാതാവെങ്കിൽ, പശു..വാ..ണ് മാതാവെങ്കിൽ ‘കാ.....ള’ നിങ്ങളുടെ അച്ഛനാണോ? ‘കാള’ അച്ഛനാണോ?’
മർദനങ്ങൾക്കുമുന്നിൽ കീഴടങ്ങാത്ത വി എസ് എന്ന പോരാളി അവസാനം രോഗത്തിനുമുന്നിലും നടത്തിയത് പോരാട്ടംതന്നെയായിരുന്നു. ഹൃദയാഘാതംവന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതുമുതൽ 29 ദിവസം രോഗത്തോട് പോരടിച്ചാണ് വി എസ് എന്ന സൂര്യൻ മാഞ്ഞത്.
അത് അദ്ദേഹത്തിൽ അടയാളമായി ശൈലിപ്പെട്ടു. വി എസ് എന്ന പേരിനൊപ്പം ആ ശൈലിയും ജനങ്ങൾ ഹൃദയത്തോളം ചേർത്ത് നിർത്തിയ അടുപ്പമായി
കൽക്കട്ട തീസിസിന്റെ സംഘർഷഭരിതമായ നാളുകളിലെ അറസ്റ്റിനും ജയിൽവാസത്തിനുംശേഷം 1940 കളുടെ അവസാനത്തോടെ ജയിൽ മോചിതനായി വീട്ടിൽ തിരിച്ചെത്തിയപ്പോൾ ജ്യേഷ്ഠൻ ഗംഗാധർ അടക്കമുള്ള സഹോദരങ്ങളും ബന്ധുക്കളും അല്പമൊന്ന് ആശ്വസിച്ചു.
മലയാളി മനസാക്ഷിയുടെ ശബ്ദമായിരുന്നു വി എസ് എന്ന രണ്ടക്ഷരം. കാണാം ദേശാഭിമാനി ഫോട്ടോ ആർക്കൈവ്
മരണത്തെ നേർക്കുനേരെ നിന്ന് വെല്ലുവിളിക്കുകയായിരുന്നു ഈ ദിവസങ്ങളിൽ വി എസ്. ആശുപത്രിക്കിടക്കയിൽ ഡോക്ടർമാരെ പോലും അത്ഭുതപ്പെടുത്തി ഇന്ത്യൻ വിപ്ലവത്തിന്റെ അനിഷേധ്യനേതാക്കളിലൊരാൾ കനലായി ജ്വലിച്ചുനിന്നു. വെന്റിലേറ്ററിലായപ്പോഴും വിസ്മയകരമെന്ന വണ്ണം ആരോഗ്യം പതിയെ വീണ്ടുടുത്തു. നിരന്തരമായി വന്ന മെഡിക്കൽ ബുള്ളറ്റിനുകൾ തങ്ങളുടെ പ്രിയ നേതാവിനെ ഹൃദയത്തോട് ചേർത്ത് സ്നേഹിക്കുന്ന എല്ലാവർക്കും ആശ്വാസമായി. ഇതിനിടെയായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു വിവാഹ വാർഷികം കൂടി വന്നെത്തിയത്.
പുന്നപ്ര വയലാർ സമരത്തിന്റെ ഭാഗമായി പൊലീസുമായി ആദ്യ ഏറ്റുമുട്ടൽ നടന്ന പുന്നപ്ര പ്രദേശത്ത് മൂന്ന് ക്യാമ്പുകളുണ്ടായിരുന്നു; പനയ്ക്കൽ ക്യാമ്പ്, വേലിക്കകത്ത് ക്യാമ്പ്, വാടയ്ക്കൽ ക്യാമ്പ്. ഇവയുടെ ചുമതല വി എസിനായിരുന്നു.
അഭിനവ് ഭാരത യുവ സംഘത്തിൽ പ്രായക്കൂടുതലെന്നു പറഞ്ഞ് അംഗത്വം നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് തിരുമുമ്പ് ഈ കവിത എഴുതിയത്.ഈ വരികൾ അനീതികൾക്കെതിരായ പോരാട്ടങ്ങളിലെ പ്രായത്തിനതീതമായ വീറും വാശിയും പ്രകടമാക്കുന്നതാണ്.