എ കെ സുനിൽകുമാറിന് യാത്രയയപ്പ്

എ കെ സുനിലിനും ഭാര്യ മീര സുനിലിനും ഉപഹാരം കൈമാറുന്നു
സൂർ (ഒമാൻ): എ കെ സുനിൽകുമാറിന് സൂർ കൂട്ടായ്മ യാത്രയയപ്പ് നൽകി. ലോക കേരള സഭാംഗവും ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് മുൻ ചെയർമാനുമായ വിത്സൻ ജോർജ് ഉദ്ഘാടനംചെയ്തു. ബിലാദിലുള്ള നാസർ ഖമീസ് മജ്ലിസിൽ നടന്ന ചടങ്ങിൽ ആർ സുനിൽകുമാർ അധ്യക്ഷനായി.
മലയാളം മിഷൻ ഒമാൻ ചാപ്റ്റർ പ്രസിഡന്റ് കെ കെ സുനിൽകുമാർ, സാമൂഹ്യ സാംസ്കാരിക സംഘടന പ്രതിനിധികളായ ഹസ്ബുള്ള മദാരി, ഉസ്മാൻ അന്തിക്കാട്, നാസർ, മുഹമ്മദ് ഷാഫി, നിസാറുദ്ദീൻ, ഷെഫീഖ് കണ്ണൂർ, ഡി സഞ്ജീവൻ, പ്രകാശൻ കുനിയിൽ, കുഞ്ഞുമോൻ ശിവകുമാർ, അബ്ദുൾ ജലീൽ, ശ്രീധർ ബാബു, ജിഷ ശ്രീധർ, ജെറി അജയ് എന്നിവർ സംസാരിച്ചു. എ കെ സുനിലിനും ഭാര്യ മീര സുനിലിനും സ്നേഹോപഹാരം നൽകി. പ്രകാശ് തടത്തിൽ സ്വാഗതവും ഹരീഷ് നന്ദിയും പറഞ്ഞു.










0 comments