Deshabhimani

പാലക്കാട് മണ്ണുമാന്തി യന്ത്രം മറിഞ്ഞ് കൊൽക്കത്ത സ്വദേശി മരിച്ചു

deadbodyyy
വെബ് ഡെസ്ക്

Published on Oct 19, 2026, 10:07 PM | 1 min read

ഒറ്റപ്പാലം: പാലക്കാട് ലക്കിടി മുളഞ്ഞൂരിൽ മണ്ണുമാന്തി യന്ത്രം മറിഞ്ഞ് ഓപ്പറേറ്റർ മരിച്ചു. കൊൽക്കത്ത സ്വദേശി ഫ്ക്രുദീൻ അലി (30) ആണു മരിച്ചത്. തിങ്കൾ ഉച്ചകഴിഞ്ഞ് 4.40ന് മുളഞ്ഞൂരിലെ സ്വകാര്യ വളപ്പിൽ മരം കയറ്റാൻ എത്തിയ ഹിറ്റാച്ചിയാണ് അപകടത്തിൽപ്പെട്ടത്.


പണി കഴിഞ്ഞു ഹിറ്റാച്ചി ലോറിയിലേക്കു തിരികെ കയറ്റുന്നതിനിടെയാണ് അപകടമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ലോറിക്കു മുകളിൽ നിന്നു താഴ്ചയിലേക്കു മറിഞ്ഞ ഹിറ്റാച്ചിയുടെ അടിയിൽപ്പെടുകയായിരുന്നു ഫക്രുദീൻ അലി. ഷൊർണൂരിൽ നിന്ന് അഗ്നിരക്ഷാ സേനയും ഒറ്റപ്പാലം പൊലീസും എത്തി പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു.


മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി. ഫക്രുദീൻ ജോലിക്കായി തിങ്കളാഴ്ച്ചയാണ് ഇവിടെയെത്തിയത്. ജോലിക്കു കയറിയ ആദ്യ ദിവസമാണ് അപകടമെന്നും പൊലീസ് പറഞ്ഞു. കിഴൂർ റോഡ് സ്വദേശിയുടെതാണ് ഹിറ്റാച്ചി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home