ഇരകൾക്കുള്ള നഷ്ടപരിഹാരം: 9.73 കോടി ഉടൻ നൽകണമെന്ന് ഹൈക്കോടതി

ഹൈക്കോടതി
കൊച്ചി : വിവിധ കേസുകളിൽ ഇരകൾക്ക് നഷ്ടപരിഹാരം കൈമാറുന്നതിലെ താമസം ഒഴിവാക്കണമെന്നും കുടിശ്ശിക മൂന്നാഴ്ചയ്‌ക്കകം വിതരണം ചെയ്യണമെന്നും ഹൈക്കോടതി. 225 കേസുകളിലായി 9.73 കോടി നഷ്ടപരിഹാരമാണ് കുടിശ്ശികയായി നൽകാനുള്ളത്.
ഈ തുക ഉടൻ വിതരണം ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് ഷൗമെൻ സെൻ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് നിർദേശിച്ചു.
ഇരകൾക്കുള്ള നഷ്ടപരിഹാര വിതരണത്തിൽ കാലതാമസമുണ്ടായതായി കേരള സംസ്ഥാന നിയമസേവന അതോറിറ്റി(കെൽസ) സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് ഉത്തരവ്.
നഷ്ടപരിഹാര വിതരണത്തിന് ആവശ്യമായ രേഖകൾ ജില്ലാ നിയമസേവന അതോറിറ്റികൾ ഇരകളിൽനിന്ന് കേസ് പരിഗണിക്കുന്ന ഘട്ടത്തിൽത്തന്നെ ശേഖരിക്കണം. വിതരണത്തിന്റെ പുരോഗതി കെൽസ മെമ്പർ സെക്രട്ടറി ആഴ്ചതോറും അവലോകനം ചെയ്യണമെന്നും നിർദേശിച്ചു. കേസ് ഡിസംബർ രണ്ടിന് വീണ്ടും പരിഗണിക്കും.








0 comments